COVID 19NattuvarthaLatest NewsKeralaNews

പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് രോഗികൾക്ക് നേരെ തുപ്പുകയും വാർഡിൽ മൂത്രം ഒഴിക്കുകയും ചെയ്തതായി പരാതി

ഇടുക്കി : കുട്ടിക്കാനത്തെ കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലാണ് സംഭവം. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ എസ്‌ഐയാണ് ഡോക്ടർമാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

Read Also : ഇന്ത്യയില്ലാതെ എന്ത് ഉച്ചകോടി ; ആസിയാൻ ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ച് വിയറ്റ്‌നാം

ട്രീറ്റ്‌മെന്റ് സെന്ററിലെ മറ്റ് രോഗികളോടും ഇയാൾ അപമര്യദയായി പെരുമാറിയതായും പരാതിയിൽ പറയുന്നു. മദ്യ ലഹരിയിൽ ആയിരുന്ന ഇയാൾ കൊറോണ രോഗികൾക്ക് നേരെ തുപ്പുകയും വാർഡിൽ മൂത്രം ഒഴിക്കുകയും ചെയ്തു. ഇത് തടയാൻ എത്തിയ ജീവനക്കാർക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. അതിക്രം തുടർന്ന ഇയാളെ വളരെ പാടുപെട്ട് ഡോക്ടർമാർ മറ്റൊരു മുറിയിലിട്ട് പൂട്ടുകയായിരുന്നു.

കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ വൈകീട്ടോടെയാണ് എസ്‌ഐയെ വണ്ടിപ്പെരിയാറിലെ കൊറോണ സെന്ററിലേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button