ഈറോഡ് : തമിഴ്നാട് ഈറോഡ് ജില്ലയിലെ അന്തിയൂര്‍ ആലാംപാളയത്തില്‍ താമസിക്കുന്ന ജ്യോതിമണിയും പേരക്കുട്ടികളുമാണ് തഹസില്‍ദാര്‍ ഓഫീസിനു മുന്നില്‍ ഭിക്ഷ യാചിച്ചത്.മകളുടെ മരണസര്‍ട്ടിഫിക്കറ്റ് നല്കാന് കൈക്കൂലി ചോദിച്ചതിനെ തുടര്‍ന്ന് പണം കണ്ടെത്താന്‍ വേണ്ടിയാണ് മുത്തശ്ശിയും പിഞ്ചുകുഞ്ഞുങ്ങളും ഭിക്ഷാടനം നടത്തിയത് .
Read Also : യു എസ്സുമായി പുതിയ സൈനിക കരാറിൽ ഒപ്പുവയ്ക്കാനൊരുങ്ങി ഇന്ത്യ
ഭിക്ഷയാചിക്കുന്നതിന് കാരണം വ്യക്തമാക്കുന്ന പ്ളക്കാര്‍ഡും ഇവര്‍ മുന്നില്‍ വെച്ചിരുന്നു. ജ്യോതിമണിയുടെ മകള്‍ പ്രിയ ഏപ്രില്‍ 16-ന് അസുഖം മൂലം മരിച്ചിരുന്നു. തുടര്‍ന്ന്, പ്രിയയുടെ മക്കളായ കുട്ടികള്‍ക്ക് പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റിനു വേണ്ടി അന്തിയൂരിനടുത്തുള്ള മാതതാര്‍ ഗ്രാമനിര്‍വാഹക അധികാരിക്ക് അപേക്ഷ നല്കി.
പല പ്രാവശ്യം ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന് ജ്യോതിമണി പറയുന്നു. 3,000 രൂപ നല്‍കിയാലേ സര്‍ട്ടിഫിക്കറ്റ് തരാന്‍പറ്റൂ എന്ന് അധികാരി പറഞ്ഞു. ഇതേത്തുടര്‍ന്ന് പണമില്ലാത്തിനാല്‍ താനും കൊച്ചുമക്കളും ഭിക്ഷയെടുത്ത് കൈക്കൂലി കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ജ്യോതിമണി പറഞ്ഞു.
Post Your Comments