മുംബൈ: ടെലിവിഷന്‍ റേറ്റിങ് പോയിന്റ്‌സ് (ടിആര്‍പി) തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. കേസില്‍ മുംബൈ പൊലീസ് കമ്മിഷണര്‍ക്കെതിരെ 200 കോടിയുടെ മാനനഷ്ടത്തിനു റിപ്പബ്ലിക് ടിവിയും എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയും കേസ് കൊടുത്തു . ഇതിനു പിന്നാലെ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് അർണാബ് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കത്തെഴുതുകയും ചെയ്തു.
അടിയന്തരാവസ്ഥക്കാലത്തുണ്ടായതിനു സമാനമായ നടപടികളാണ് റിപ്പബ്ലിക് ചാനലിനു നേരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് രാഷ്ട്രപതിക്കുള്ള കത്തില്‍ അര്‍ണബ് ആരോപിക്കുന്നു. അതേസമയം മഹാരാഷ്ട്ര സർക്കാർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ റിപ്പബ്ലിക് ടിവിയുടെ പേര് ഇല്ല. ഇതേ തുടർന്നാണ് തങ്ങളുടെ ചാനലിന്റെ പേര് അനാവശ്യമായി പത്രസമ്മേളനത്തിൽ ആരോപിച്ച മുംബൈ പോലീസ് കമ്മീഷണർക്കെതിരെ അർണാബ് മാനനഷ്ടത്തിന് കേസ് കൊടുത്തത്.
ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് അര്‍ണബിനെയും ചാനലിനെയും വിലക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പൊലീസ് മുന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഇക്‌ബാല്‍ ഷെയ്ഖ് കോടതിയെ സമീപിച്ചു. അഭിഭാഷകനായ അഭ സിങ് മുഖേനെയാണ് ഇഖ്ബാല്‍ ഷെയ്ഖ് ഹര്‍ജി ഫയല്‍ ചെയ്തത്. ടിആര്‍പി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ പ്രതി ചേര്‍ക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ ആദ്യം അദ്ദേഹത്തിന് നോട്ടീസ് അയക്കാന്‍ മുംബൈ പൊലീസിനോട് നിര്‍ദ്ദേശിച്ച് ബോംബെ ഹൈക്കോടതി ഇടപെടല്‍ നടത്തിയിരുന്നു.
നോട്ടീസ് അയച്ചാല്‍ അര്‍ണബ് ഗോസ്വാമി പൊലീസിന് മുന്നില്‍ ഹാജരാകുമെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും കോടതി വ്യക്തമാക്കി. ടിആര്‍പി തട്ടിപ്പ് കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുംബൈ പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments