KeralaLatest NewsNews

ജനാധിപത്യം വന്നെന്നും, ഇസ്ലാം ഭൂരിപക്ഷ പ്രദേശമായ പാകിസ്ഥാന്‍ ഇന്ത്യയുടെ ശത്രു രാജ്യമായെന്നും ഓര്‍ക്കുന്നത് നല്ലതാണ് ; ശശി തരൂരിനെതിരെ തുറന്നടിച്ച് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയെ തരംതാഴ്ത്തി പാക്കിസ്ഥാനെ പുകഴ്ത്തിയ ശശിതരൂര്‍ എംപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യയില്‍ മോദിയുടെ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയെക്കാള്‍ മികച്ച പ്രകടനം പാക്കിസ്ഥാന്‍ നടത്തുന്നുവെന്നും കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ സാഹിത്യ സമ്മേളനത്തില്‍ പങ്കെടുത്ത ശശി തരൂര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.

അതിര്‍ത്തിയില്‍ നമ്മുടെ ജവാന്മാര്‍ ജീവന്‍ പണയപ്പെടുത്തി, കണ്ണുകള്‍ ഇമചിമ്മാതെ നില്‍ക്കുന്ന സമയത്ത്, പാകിസ്ഥാനിലെ സാഹിത്യ സമ്മേളനത്തില്‍ പോയി ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്താന്‍ നിങ്ങള്‍ക്കേ കഴിയൂ തരൂര്‍. നിങ്ങള്‍ ചോദ്യം ചെയ്യുന്നത് ഈ രാജ്യത്തിന്റെ അഖണ്ഡതയെയും ഐക്യത്തെയുമാണെന്ന് ഓര്‍ക്കുക. ആത്മാഭിമാനമുള്ള ദേശസ്‌നേഹികള്‍ അത് പൊറുക്കില്ലെന്ന് അവര്‍ പറഞ്ഞു.

വര്‍ഷത്തിലൊന്ന് എന്ന കണക്കില്‍, സ്വന്തം മണ്ഡലം സന്ദര്‍ശിക്കുന്നു എന്ന വ്യാജേന, കോഴിക്കോട് ഇറങ്ങി ചായകുടിച്ചിട്ട് പോകുന്ന നിങ്ങളുടെ രാഹുല്‍ ഗാന്ധി എന്ന നേതാവ്, ഇന്ത്യന്‍ മണ്ണില്‍ ചവിട്ടി നിന്ന് പാക്കിസ്താനെ പുകഴ്ത്തുമ്പോള്‍, രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കാനേ നിങ്ങള്‍ക്ക് കഴിയൂ. ജനാധിപത്യം വന്നെന്നും, ഇസ്ലാം ഭൂരിപക്ഷ പ്രദേശമായ പാകിസ്ഥാന്‍ ഇന്ത്യയുടെ ശത്രു രാജ്യമായെന്നും ടിയാന്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ‘എന്തുകൊണ്ട് ഞാന്‍ ഒരു ഹിന്ദുവായി ‘ എന്ന പുസ്തകത്തിന്റെ പുറംച്ചട്ടയുടെ ചിത്രം പശ്ചാത്തലത്തില്‍ വെച്ച് പോസ്റ്റര്‍ അടിച്ചൊട്ടിക്കുന്ന വിശ്വപൗരന്‍. ഹൈന്ദവ വോട്ടുകള്‍ വേണ്ടപ്പോള്‍ തുലാഭാര ത്രാസ് തലയില്‍ വീഴ്ത്തണമെന്ന് അറിയാവുന്ന ത്രികാലജ്ഞാനി. ബ്രിട്ടീഷുകാരാണ് പ്രിയ വിഷയം. അതുകൊണ്ട് ജീവിക്കുന്നത് ബ്രിട്ടീഷ് ഇന്ത്യയിലാണ് എന്ന് ഇടയ്ക്കിടയ്ക്ക് തോന്നാറുണ്ട് എന്ന് തോന്നുന്നു. ജനാധിപത്യം വന്നെന്നും, ഇസ്ലാം ഭൂരിപക്ഷ പ്രദേശമായ പാകിസ്ഥാന്‍ ഇന്ത്യയുടെ ശത്രു രാജ്യമായെന്നും ടിയാന്‍ ഓര്‍ക്കുന്നത് നല്ലതാണ്. അതിര്‍ത്തിയില്‍ നമ്മുടെ ജവാന്മാര്‍ ജീവന്‍ പണയപ്പെടുത്തി, കണ്ണുകള്‍ ഇമചിമ്മാതെ നില്‍ക്കുന്ന സമയത്ത്, പാകിസ്ഥാനിലെ സാഹിത്യ സമ്മേളനത്തില്‍ പോയി ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്താന്‍ നിങ്ങള്‍ക്കേ കഴിയൂ തരൂര്‍. വര്‍ഷത്തിലൊന്ന് എന്ന കണക്കില്‍, സ്വന്തം മണ്ഡലം സന്ദര്‍ശിക്കുന്നു എന്ന വ്യാജേന, കോഴിക്കോട് ഇറങ്ങി ചായകുടിച്ചിട്ട് പോകുന്ന നിങ്ങളുടെ രാഹുല്‍ ഗാന്ധി എന്ന നേതാവ്, ഇന്ത്യന്‍ മണ്ണില്‍ ചവിട്ടി നിന്ന് പാക്കിസ്താനെ പുകഴ്ത്തുമ്പോള്‍, രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കാനേ നിങ്ങള്‍ക്ക് കഴിയൂ. നിങ്ങള്‍ ചോദ്യം ചെയ്യുന്നത് ഈ രാജ്യത്തിന്റെ അഖണ്ഡതയെയും ഐക്യത്തെയുമാണെന്ന് ഓര്‍ക്കുക. ആത്മാഭിമാനമുള്ള ദേശസ്‌നേഹികള്‍ അത് പൊറുക്കില്ല.

https://www.facebook.com/SobhaSurendranOfficial/posts/2113245402132622

shortlink

Related Articles

Post Your Comments

Related Articles


Back to top button