വർഷങ്ങളോളം പ്രണയം നടിച്ച് വഞ്ചിക്കുകയും ഒടുവിൽ വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തില്‍ നടി ലക്ഷ്മിക്ക് സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
സംഭവത്തിൽ വരന്റെ ബന്ധുവായ നടി ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ് അസറുദ്ദീന്‍, അറസ്റ്റിലായ പ്രതിയും സഹോദരനുമായ ഹാരിസിന്റെയും മാതാപിതാക്കള്‍ എന്നിവര്‍ക്ക് കൊല്ലം സെഷന്‍സ് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു, തുടര്‍ന്ന് ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇക്കഴിഞ്ഞ സെപ്തംബര്‍ മൂന്നിനാണ് യുവതി ആത്മഹത്യ ചെയ്തത്, യുവതിയുമായിവിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് സാമ്പത്തികമായി മറ്റൊരു ഉയര്‍ന്ന ആലോചന വന്നപ്പോള്‍ റംസിയെ ഒഴിവാക്കിയിരുന്നു, സംഭവവുമായി ബന്ധപ്പെട്ട് സീരിയല്‍ താരം ലക്ഷ്മി പ്രമോദിനെതിരെ ഗുരുതര ആരോപണമായിരുന്നു നാട്ടുകാരടക്കം ഉയർത്തിയത്. റംസിക്ക് ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തതും ഗര്‍ഭിണിയായപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് വഴിയൊരുക്കിയതും ലക്ഷ്മിയാണെന്നായിരുന്നു ബന്ധുക്കളുടെ വിശദീകരണം പുറത്ത് വന്നത്.
Post Your Comments