MollywoodLatest NewsCinemaNewsEntertainment

സ്ത്രീയും പുരുഷനും തമ്മിൽ പ്രണയമില്ലാതെ സെക്സ് നടക്കും എന്നൊക്കെ പറഞ്ഞാലും ഭൂരിപക്ഷം സ്ത്രീകളും പ്രണയത്തോടെ ഉളള സെക്സ് ആസ്വദിക്കുന്നവരും തിരഞ്ഞെടുക്കുന്നവരുമാണ്, പത്ത് വർഷമായുളള ബന്ധവും അവൻ കാണിച്ച വിശ്വാസ വഞ്ചനയും പോട്ട് പുല്ല് എന്നാണോ നിങ്ങൾ പറയുന്നത്?; വൈറൽ കുറിപ്പ്

പത്ത് വർഷത്തോളം നീണ്ടുനിന്ന പ്രണയവും വിവാഹ വാ​ഗ്ദാനം നടത്തി വഞ്ചിച്ചതും ഒടുവിൽ റംസി എന്ന 24 കാരിയുടെ ജീവനെടുത്ത വിഷയത്തിൽ നിന്ന് കേരളം ഇനിയും മോചിതരായിട്ടില്ല.

യുവതിയെ ആത്മഹത്യയിലേക്ക് എത്തിച്ച ഹാരിസിന് പരമാവധി ശിക്ഷ വാങ്ങി നൽകണമെന്നു തന്നെയാണ് പൊതു സമൂഹം ഒന്നായി ആവശ്യപ്പെടുന്നതും.

മറ്റൊരാൾക്ക് വേണ്ടി റംസി എന്തിന് സ്വന്തം ജീവിതം നശിപ്പിച്ചു എന്നും തന്നെ വേണ്ടാത്തവനെ ഉപേക്ഷിച്ച് പുല്ലുപോലെ ഇറങ്ങി വരേണ്ടതല്ലായിരുന്നോ എന്ന് ചോദിക്കുന്ന സമൂഹത്തോടും തന്റെ നിലപാടുകൾ തുറന്ന് പറഞ്ഞ് ആശാറാണി ലക്ഷ്മിക്കുട്ടി.

കുറിപ്പ് വായിക്കാം………….

 

ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യുന്നു….

കാമുകനിൽ നിന്ന് ഗർഭം ധരിച്ചതും അതിനെ തുടർന്ന് അബോർഷനായതും, അയാൾ വിവാഹത്തിൽ നിന്ന് പിൻമാറിയതുമാണ് കാരണം എന്ന് പൊതുജനം ഒരു നിഗമനത്തിൽ എത്തുന്നു….

തുടർന്ന് വിവാഹത്തിന് മുമ്പ് സെക്സ് നടക്കുന്നതും ഗർഭം ധരിക്കുന്നതും പാപാമാണന്ന് മതവാദികളും, സദാചാര കൂട്ടവും ഒരു പുറത്ത്.

ഇപ്പുറം വിവാഹപൂർവ്വ ലെെംഗീകബന്​‌ധം തെറ്റല്ലന്നും, തന്നെ വേണ്ടന്ന് വച്ചവനെ ഒരു ദിവസം മുമ്പെ വേണ്ടന്ന് വയ്ക്കണം എന്നും, തല ഉയർത്തി ജീവിക്കണം എന്നും വേറെ ഒരു പക്ഷം.
അപ്പോൾ ഒരാളുമായി പത്ത് വർഷമായുളള വളരെ വെെകാരികമായ ഒരു ബന്ധത്തിൽ സംഭവിച്ച വിശ്വാസവഞ്ചന, ആ പെൺകുട്ടി അത്ര കാലം ആ ബന്ധത്തിൽ നടത്തിയ ഇമോഷണൽ ഇൻവെസ്റ്റ്മെന്റുകൾ, അവരുടെ സമയം, അതിലേക്ക് സ്പെന്റ് ചെയ്ത ജീവിതത്തിലെ പ്രധാന വർഷങ്ങൾ …

 

ഇവയൊക്കെ പോട്ട് പുല്ല് എന്ന് വയ്ക്കണം എന്നാണോ ആശ്വാസകമ്മറ്റിയും പാപബോധ കമ്മറ്റിയും ഒരുപോലെ പറയുന്നത് ??? രണ്ട് വ്യക്തികൾ തമ്മിലുളള ബന്ധം എങ്ങനെയാകണം, അതിൽ പാലിക്കേണ്ട മര്യാദകൾ ഇവയെ പറ്റി വലിയ ധാരണയൊന്നും ഇപ്പോഴും നമുക്കില്ല എന്നതാണ് സത്യം.

വ്യക്തികൾക്ക് അനുസൃതമായി അവരുടെ ബന്ധങ്ങളും അതിനോടുളള സമീപനങ്ങളും മാറും എന്നത് സത്യമാണ് … എന്നാൽ പോലും ചില പൊതുകാര്യങ്ങൾ പാലിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. സ്നേഹബന്ധങ്ങൾ ഉണ്ടാകുമ്പോൾ തന്നെ അതിലേക്ക് പിന്നീടൊരിക്കലും എഴുന്നേൽക്കാൻ പറ്റാത്ത വിധം വെെകാരികമായി കൂപ്പുകുത്തി വീഴാതിരിക്കാനുളള പഠനം ആൺകുട്ടികളും പെൺകുട്ടികളും ഒരു പോലെ നേടണം എന്നാണ് തോന്നുന്നത് .. പ്രണയമോ സൗഹൃദമോ എന്തുമാകട്ടെ ബന്ധങ്ങൾ ഹെൽത്തിയായി കൊണ്ടുപോകാൻ അവനവന് ഒരു സ്കെയിൽ എപ്പോഴും സെറ്റ് ചെയ്യണം….

സെക്സ് പാപമല്ല എന്നത് പോലെ തന്നെ സെക്സ് ഉത്തരവാദിത്വപരമാകാനും പഠിക്കേണ്ടതുണ്ട്. സെക്സ് നടത്താനുള്ള പരസ്പര സമ്മതം, ആ സമ്മതം ആർജ്ജിക്കേണ്ട സമയത്ത് സത്യസന്ധരായിരിക്കേണ്ടത്, (ഉദാഹരണത്തിന് ഇവിടെ സംഭവിച്ചത് പോലെ വിവാഹം നടക്കും എന്ന ഉറപ്പിന്മേലുളള വെെകാരിക ബന്ധം ചൂഷണം ചെയ്ത് കൺസെന്റ് വാങ്ങുന്നത് പോലുളളവ ) അവനവന് തന്നെ പാലിക്കാൻ പറ്റാത്ത വാഗ്ദാനങ്ങളും തെറ്റായ വിവരങ്ങളും നൽകാതിരിക്കൽ , ഭീഷണിപ്പെടുത്തിയോ, വെെകാരികമായി സമ്മർദ്ദപ്പെടുത്തിയോ സമ്മതം വാങ്ങതിരിക്കൽ etc ഇതൊക്കെ പഠിക്കേണ്ടതുണ്ട്.

https://www.facebook.com/asha.rani.144734/posts/3028623460577686

 

സ്ത്രീയും പുരുഷനും തമ്മിൽ പ്രണയമില്ലാതെ സെക്സ് നടക്കും എന്നൊക്കെ പറഞ്ഞാലും ഭൂരിപക്ഷം സ്ത്രീകളും പ്രണയത്തോടെ ഉളള സെക്സ് ആസ്വദിക്കുന്നവരും തിരഞ്ഞെടുക്കുന്നവരുമാണ് . അത്തരം അവസ്ഥകളിൽ സെകസ് മാത്രമാണ് ഉദ്ദേശമെങ്കിൽ മാന്യമായി പറയുന്നത് നല്ലകാര്യമാണ്. തിരിച്ചും.മറ്റൊരാളെ സെക്സിലേക്ക് നയിക്കാൻ വെെകാരിക ബന്ധങ്ങളുടെ നാടകം ഉണ്ടാക്കുന്നത് ശരിയല്ല. അതുപോലെ സെക്സ് സംഭവിച്ചു എന്നത് കൊണ്ട് ഉണ്ടായേക്കാവുന്ന അടുപ്പങ്ങളേയും പരസ്പരം ഹർട്ട് ചെയ്യാതെ പരിഹരിക്കേണ്ടതുണ്ട്.

 

സമൂഹത്തിലെ പ്രിവിലേജ്ഡ് അല്ലാത്ത പെൺകുട്ടികളെ സംബന്ധിച്ച് തന്നേക്കാൾ സാമൂഹ്യ അധികാരവും പ്രിവലേജുകളും ഉളള വ്യക്തികളിൽ നിന്നുളള അപ്രോച്ചുകളെ ശ്രദ്ധയോടെ തന്നെ സമീപക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായം.

 

കാരണം അണ്ടർ പ്രിവിലേജ്ഡ് സ്ത്രീകളെ ലെെംഗീക ശരീരങ്ങളായി മാത്രം കാണാനും അത്തരം സ്ത്രീകൾക്കെതിരെ സ്വഭാവഹത്യ ആരോപിക്കാനും ലെെംഗീക കഥകൾ ഉണ്ടാക്കാനും , സാഹചര്യമുണ്ടെങ്കിൽ ആക്രമണങ്ങൾ നടത്താനും യാതൊരു കുറ്റബോധമോ മടിയോ ഇല്ലാത്ത സമൂഹമാണിത്. അത്തരം സാഹചര്യങ്ങളോട് നിരന്തരം പോരാടി നിൽക്കുന്ന സ്ത്രീകൾക്ക് ബന്ധങ്ങളിൽ ഉണ്ടാകുന്ന വിശ്വാസ തകർച്ചകളോ ലെെംഗീക ചൂഷണങ്ങളോ ലാഘവത്തോടെ ഒാവർ കം ചെയ്യാനുളള ഒരു മെക്കാനിസം ഇവിടെ ഇല്ല. സമൂഹം കെട്ടിയേല്പിച്ച സാമൂഹ്യ പിന്നാക്കവസ്ഥ കടമ്പകളുടെ ഒപ്പം നമ്മൾ തന്നെ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദങ്ങളും കൂടിയാകുമ്പോൾ അതിജീവനം കൂടുതൽ കഠിനമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button