KeralaLatest NewsNews

പത്തു വര്‍ഷത്തെ പ്രണയം, വിവാഹ നിശ്ചയവും കഴിഞ്ഞ് പണം കൈപറ്റി പിന്മാറി, ഗര്‍ഭച്ഛിദ്രത്തിന് കൊണ്ടു പോയത് പ്രതിയുടെ സഹോദരന്റെ ഭാര്യയായ പ്രമുഖ സീരിയല്‍ നടി ; ഒളിവില്‍ പോയ പ്രതിശ്രുത വരന്‍ അറസ്റ്റില്‍

കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവില്‍ പോയ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. പത്തു വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹനിശ്ചയം വരെയെത്തിയ ബന്ധത്തില്‍നിന്നു ഹാരിസ് പിന്മാറിയതില്‍ മനംനൊന്താണ് റംസി ജീവനൊടുക്കിയതെന്നാണു മാതാപിതാക്കളുടെ പരാതി. വ്യാഴാഴ്ച ഉച്ചയോടെയാണ് കൊട്ടിയം സ്വദേശി വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ റംസി(24) വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. പള്ളിമുക്ക് സ്വദേശിയും സീരിയല്‍ താരം ലക്ഷ്മി പ്രമോദിന്റെ ഭര്‍തൃ സഹോദരനുമായ ഹാരിഷ് മുഹമ്മിദിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.

ഗര്‍ഭച്ഛിദ്രം നടത്തിയ ശേഷം വിവാഹത്തില്‍നിന്ന് കടന്നു കളഞ്ഞത് വല്ലാത്ത നോവായി മാറിയെന്നും മരിക്കുന്നതിനു മുമ്പ് ഹാരിസിന്റെ ഉമ്മയോട് ഹാരിസ് കൂടെയില്ലെങ്കില്‍ ഞാന്‍ പോകുമെന്നു അവള്‍ ഫോണിലൂടെ സംസാരിച്ചെന്ന് റംസിയുടെ ബന്ധു പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വളയിടല്‍ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം തന്നെ ഒഴിവാക്കുകയാണെന്ന് റംസിക്ക് മനസിലായിരുന്നുവെന്നും പലപ്പോഴും ഹാരിസിനോട് ഇതേ പറ്റി സംസാരിച്ചിരുന്നപ്പോള്‍ വളരെ ക്രൂരമായാണ് പെരുമാറിയിരുന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

കൊട്ടിയം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. പത്ത് വര്‍ഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ ഹാരിഷ് റംസിയുടെ പിതാവ് റഹീമിനെ കണ്ട് തനിക്ക് വിവാഹം കഴിച്ച് നല്‍കണമെന്നും പറഞ്ഞിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്നതിനാല്‍ അത് കഴിഞ്ഞതിന് ശേഷം വിവാഹത്തെകുറിച്ച് ചിന്തിക്കാമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. എന്നാല്‍ പിന്നീട് വിവാഹം നടത്താന്‍ ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നു. എന്നാല്‍ വളയിടല്‍ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു.

പലപ്പോഴായി റംസിയയുടെ കുടുംബത്തില്‍ നിന്ന് ഇയാള്‍ അഞ്ച് ലക്ഷത്തോളം രൂപ കൈപറ്റിയിരുന്നതായും അടുത്തിടെ മറ്റൊരു വിവാഹത്തിനു തയാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. മരിക്കുന്നതിനു മുന്‍പും റംസി ഹാരിസിനോടും ഹാരിസിന്റെ ഉമ്മയോടും ഫോണില്‍ സംസാരിച്ചിരുന്നു. നിന്നെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നും പോയി മരിക്കുവെന്നായിരുന്നു മറുപടിയെന്നും ബന്ധുക്കള്‍ പറയുന്നു.

അതേസമയം യുവതി ഗര്‍ഭിണിയായിരുന്നുവെന്നും എറണാകുളത്തേക്കാണ് ഗര്‍ഭച്ഛിദ്രത്തിനായി റംസിയെ കൊണ്ടു പോയത്. പ്രമുഖ സീരിയില്‍ നടി കൂടിയായ ഹാരിസിന്റെ സഹോദര ഭാര്യയായ ലക്ഷ്മി പ്രമോദാണ് റംസിക്കൊപ്പം പോയതെന്നും ഗര്‍ഭച്ഛിദ്രം നടത്താനായി ഒരു മഹല്ല് കമ്മിറ്റിയുടെ വ്യാജ രേഖ ഇയാള്‍ ചമച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button