നഗോര്‍ണോ -കരാബാക്ക് യുദ്ധത്തില്‍ മുസ്ലീം ഭൂരിപക്ഷ രാജ്യമായ അസര്‍ബെയ്ജാന് പരസ്യപിന്തുണയുമായി തുര്‍ക്കി. അസര്‍ബെയ്ജാനില്‍ സ്ഥിരമായി മിലിട്ടറിബേസ് സ്ഥാപിക്കാനൊരുങ്ങുകയാണ് തുര്‍ക്കി പ്രസിഡന്റ് ത്വയിപ് എര്‍ദോഗാന്‍. ഇതോടെ സംഘര്‍ഷത്തിനിടയിലെ തുര്‍ക്കിയുടെ സൈനികതാല്പര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയാണ്.അസര്‍ബെയ്ജാന്‍ ഭരണകൂടം മിലിട്ടറി ബേസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.
അസര്‍ബെയ്ജാനില്‍ മിലിറ്ററി ബേസിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ആ പ്രദേശത്തുള്ള രാജ്യങ്ങളുടെ സുരക്ഷയില്‍ ടര്‍ക്കിഷ് പ്രസിഡന്റ് എര്‍ദോഗാന്‍വിട്ടുവീഴ്ച ചെയ്തേക്കുമെന്ന് യുദ്ധവിദഗ്ധര്‍ ഭയക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും സംയുക്തമായി 10 സൈനിക അഭ്യാസങ്ങള്‍ സങ്കടിപ്പിച്ചിരുന്നത് അതിനുള്ള തെളിവാണ്. തുര്‍ക്കി നല്‍കുന്ന പിന്തുണയാണ് അസര്‍ബെയ്ജാന്റെ കരുത്ത്.
പരസ്യമായുള്ള പ്രഖ്യാപനം നടത്തുന്നത് ഇപ്പോഴാണെങ്കിലും നേരത്തെ തന്നെ തുര്‍ക്കിയും അസര്‍ബൈജാനും തമ്മില്‍ സൈനിക സഹകരണമുണ്ടായിരുന്നുവെന്നാണ് പ്രാദേശിക വാര്‍ത്തകള്‍.നേരത്തെ,അസര്‍ബൈജാനു വേണ്ടി പോരാടാന്‍ തുര്‍ക്കി വിദേശ തീവ്രവാദികളെ രാജ്യത്തേക്കെത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Post Your Comments