Latest NewsBikes & ScootersNews

കാത്തിരിപ്പുകൾ അവസാനിച്ചു : തകർപ്പൻ അഡ്വഞ്ചര്‍ ബൈക്ക് പുറത്തിറക്കി കെടിഎം

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് തകർപ്പൻ ബൈക്ക്  പുറത്തിറക്കി ഓസ്ട്രിയൻ സ്പോർട്സ് ബൈക്ക് നിർമാതാക്കളായ കെടിഎം. 890 മോഡൽ അഡ്വഞ്ചർ മോട്ടോർസൈക്കിളാണ് കമ്പനി വിപണിയിൽ എത്തിച്ചത്. ADV ശ്രേണിയിലെ ബേസ് വേരിയന്റായിരിക്കും ഈ മോഡൽ. മോട്ടോർ സ്ലിപ്പ് റെഗുലേഷൻ എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും. പൂർണ വലുപ്പത്തിലുള്ള ടിഎഫ്ടി കളർ സ്ക്രീൻ, ക്രൂയിസ് കൺട്രോൾ, ക്വിക്ക്-ഷിഫ്റ്റർ, ഹീറ്റഡ് ഗ്രിപ്‌സ്, വ്യത്യസ്ത ലഗേജ് ഓപ്ഷനുകൾ എന്നിവ പോലുള്ള ഓപ്ഷണൽ ഉപകരണങ്ങൾ എന്നിവ പ്രധാന സവിശേഷതകൾ.

KTM ADV 890

889 സിസി പാരലൽ-ട്വിൻ എഞ്ചിൻ, 8,000 rpm-ൽ 103 bhp കരുത്തും 6,500 rpm-ൽ 100 Nm torque ഉം ഉൽപ്പാദിപ്പിച്ച് ബൈക്കിനെ നിരത്തിൽ കരുത്തനാക്കുന്നു. ഡാകർ-സ്റ്റൈൽ റൈഡിംഗ് എർഗണോമിക്സും 20 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയും 200 മില്ലീമീറ്റർ സസ്പെൻഷൻ ട്രാവലും, പിൻഭാഗത്ത് ഒരു WP അപെക്സ് മോണോഷോക്കും, മികച്ച പെർഫോമൻസിനായി ശക്തമായ ക്ലച്ചും എഞ്ചിൻ നോക്ക് കൺട്രോൾ സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനും ഫോൺ കോളുകൾ, മ്യൂസിക് മുതലായവയിലേക്കുള്ള ആക്‌സസ്സിനും കെടിഎം മൈ റൈഡ് സംയോജനവും തെരഞ്ഞെടുക്കാൻ സാധിക്കും. ആഗോള വിപണിയിൽ 2020 ഡിസംബർ മുതൽ, 2021 890 അഡ്വഞ്ചർ വിൽപ്പനയ്‌ക്കെത്തും. അടുത്ത വർഷത്തോടെ ഈ മോഡൽ ഇന്ത്യയിലേക്കും വരുമെന്ന് പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button