KeralaLatest NewsNews

‘ഇത്തരം വാക്കുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ പിന്നെ എങ്ങനെയാണ് സ്ത്രീകള്‍ക്ക് മുന്നോട്ടുപോകാന്‍ സാധിക്കുക’; കമൽനാഥിന്റെ പരാമർശത്തിനെതിരെ രാഹുല്‍ ഗാന്ധി

സുൽത്താൻബത്തേരി : കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ ഐറ്റം പരാമർശത്തിനെതിരെ രാഹുല്‍ ഗാന്ധി. നിർഭാഗ്യകരമായിപ്പോയെന്നും വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച തരത്തിലുളള ഭാഷ താൻ ഇഷ്ടപ്പെടുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കമൽനാഥ് ജി എന്റെ പാർട്ടിയിൽ നിന്നുളള ആളാണ്. എന്നാൽ വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച തരത്തിലുളള ഭാഷ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഞാനത് അംഗീകരിക്കുന്നില്ല. അത് നിർഭാഗ്യകരമായിപ്പോയെന്നാണ് ഞാൻ കരുതുന്നത്. എല്ലാ മേഖലയിലും സ്ത്രീകളോടുളള സമീപനം ഒരുപാട് മെച്ചപ്പെടേണ്ടതുണ്ടെന്നാണ് തനിക്ക് പൊതുവായി പറയാനുളളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button