Latest NewsIndiaNews

ഐഎംഎഫിന്റെ ആസ്ഥാനം ചൈനയിലേക്ക് മാറുമോ? ട്വിറ്റുമായി ശശി തരൂര്‍

ചൈനയാണ് ഈ വര്‍ഷം വളരുന്ന ഏക സമ്പദ്ഘടനയെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ.

ന്യൂഡല്‍ഹി: ഐഎംഎഫിന്റെ ആസ്ഥാനം ചൈനയിലേക്ക് മാറുമോ? എന്ന ട്വിറ്റുമായി ശശി തരൂര്‍. ഐഎംഎഫിന്റെ ആസ്ഥാനം വലിയ സമ്ബദ്ഘടനയാ ചൈനയിലേക്ക് മാറുമോ എന്ന ചോദ്യവുമായാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. ചൈനയുടെയും അമേരിക്കയുടെയും സമ്പദ്ഘടനകളുടെ വളര്‍ച്ച താരതമ്യം ചെയ്താണ് തരൂര്‍ ട്വീറ്റ് ചെയ്തത്. നിയമമനുസരിച്ച്‌ ഐഎംഎഫ് ആസ്ഥാനം ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടനയുള്ള രാജ്യത്താണ് സ്ഥാപിക്കേണ്ടത്. കഴിഞ്ഞ 75 വര്‍ഷമായി വാഷിംഗ്ടണിലാണ് ആസ്ഥാനമുളളത്. എന്നാല്‍ ചൈനീസ് സമ്പദ്ഘടന കൊവിഡാനന്തരം വികസിച്ചുവരുന്ന സാഹചര്യത്തില്‍ ഐഎംഎഫ് തങ്ങളുടെ ആസ്ഥാനം ബീജിങ്ങിലേക്ക് മാറ്റുമോയെന്നാണ് ചോദ്യം. കോവിഡ് കാലത്ത് വികസിക്കുന്ന ഏക രാഷ്ട്രം ചൈനയാണ്. ഐഎംഎഫ് കണക്കനുസരിച്ച്‌ അമേരിക്ക 4.3 ശതമാനം ചുരുങ്ങുകയാണ് ചെയ്യുക.

Read Also: ഇന്ത്യയുടെ കരുത്താണ് ശാസ്ത്രസമൂഹവും സ്ഥാപനങ്ങളും; അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

” ചൈനയാണ് ഈ വര്‍ഷം വളരുന്ന ഏക സമ്പദ്ഘടനയെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ. ചൈന 2020ല്‍ 1.9 ശതമാനം വളരുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. അമേരിക്ക 4.3 ശതമാനം ചുരുങ്ങുകയും ചെയ്യും. ചൈനയുടെ വളര്‍ച്ച അടുത്ത വര്‍ഷം 8.4 ശതമാനമായിരിക്കും. അക്കാര്യത്തില്‍ യുഎസ് 3.1 ശമാനമേ വളരുകയുള്ളൂ- എന്നാണ് തരൂരിന്റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button