Latest NewsIndiaNewsInternational

ഇന്ത്യൻ വ്യോമസേന താവളങ്ങൾ ജെയ് ഷെ മുഹമ്മദ് ഭീകരർ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്

ശ്രീനഗർ : 2016 ലെ പഠാൻകോട്ട് ഭീകരാക്രമണത്തിന് സമാനമായി മറ്റൊരു ആക്രമണത്തിന് കൂടി ഭീകരർ പദ്ധതിയിടുന്നതായി റിപ്പോർട്ട് . ഇന്റലിജൻസ് ഏജൻസികളാണ് ഭീകരാക്രമണം സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

Read Also : ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിപേരും കോവിഡ് ബാധിതരാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി

പഠാൻകോട്ടിന് സമാനമായി രാജസ്ഥാനിലെ വ്യോമതാവളത്തിൽ ആക്രമണം നടത്താനാണ് ജെയ് ഷെ മുഹമ്മദ് ഭീകരർ ആസൂത്രണം നടത്തുന്നത്. ഈ മാസം തന്നെ ആക്രമണം നടത്താനാണ് ഭീകരർ പദ്ധതിയിടുന്നതെന്നും സുരക്ഷാ ഏജൻസികൾ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രാജസ്ഥാനിലെ വ്യോമതാവളത്തിന് പുറമേ ഡൽഹിയിലും ഭീകരാക്രമണം നടത്താൻ് ഭീകരർ ആസൂത്രണം ചെയ്യുന്നുണ്ട് . ഇവിടെ വ്യാപകമായി ആക്രമണങ്ങൾ നടത്താൻ അഫ്ഗാനിസ്താനിൽ ഭീകരാക്രമണങ്ങൾ നടത്തുന്ന മൗലാനാ എന്ന് പേരുള്ള ഒരു വ്യക്തിയോട് ജെയ് ഷെ മുഹമ്മദ് നിർദ്ദേശിച്ചതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button