തിരുവനന്തപുരം: കോവിഡിന് ഫലപ്രദം ഹോമിയോ. മഹാരാഷ്ട്രയിലും ഗുജറാത്തിലും ആകാമെങ്കില്‍ എന്തുകൊണ്ട് കേരളത്തിലും ഹോമിയോ ചികിത്സ ആയിക്കൂടെന്ന് ഹോമിയോ സംഘടനകള്‍. കോവിഡ് ചികിത്സ നടത്താന്‍ ആയുര്‍വേദത്തിനും ഹോമിയോ യുനാനി വിഭാഗങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ രീതി പിന്തുടര്‍ന്നു കേരളത്തിലും കോവിഡ് ചികിത്സയ്ക്ക് ഹോമിയോ മരുന്നുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണം എന്നാണ് ഹോമിയോപ്പതി സംഘടനകളുടെ ആവശ്യം. ഹോമിയോ മരുന്ന് ഫലപ്രദം എന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ തന്നെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതാണ്.
Read Also : ലോകത്ത് ഏറ്റവും വലിയ കൊവിഡ് രോഗമുക്തി നേടിയ രാജ്യമെന്ന നേട്ടം ഇന്ത്യക്ക്
പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹോമിയോ ഫലപ്രദം എന്ന് ആരോഗ്യമന്ത്രി തന്നെ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ തന്നെ കോവിഡ് പ്രതിരോധത്തിനു ഹോമിയോ മരുന്നുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോകുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
കേന്ദ്ര ഹോമിയോപ്പതി ഗവേഷണ കൗണ്‍സില്‍ ജനുവരി 29 നു ആര്‍സ് ആല്‍ബ് 30ര കൊറോണയുടെ പ്രതിരോധ ഔഷധമായി നിര്‍ദ്ദേശിക്കുകയും മാര്‍ച്ച് ആറിനു ആയുഷ് മന്ത്രാലയം പ്രതിരോധ ഔഷധമായി പ്രഖ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. കേരള സര്‍ക്കാര്‍ ഏപ്രിലില്‍ ഈ മരുന്ന് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം ഈ മരുന്ന് കേരളത്തില്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ മരുന്ന് ജനങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിമാസത്തെ ഈ മരുന്ന് കോവിഡ് പോകും വരെ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കേന്ദ്ര ആയുഷ് മന്ത്രാലയം കോവിഡിനുള്ള ഹോമിയോപ്പതി ചികിത്സയ്ക്കുള്ള ഗൈഡ് ലൈന്‍ പുറത്തിറക്കി കഴിഞ്ഞു.
Post Your Comments