Latest NewsKeralaNattuvarthaNews

എസ്‌എന്‍ഡിപി കൊടിമരത്തില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയതിൽ മാപ്പപേക്ഷയുമായി സി പി എം ലോക്കൽ സെക്രട്ടറി

മുണ്ടക്കയം: ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം ആഘോഷത്തിന്റെ പേരില്‍ എസ്‌എന്‍ഡിപി കൊടിമരത്തില്‍ സിപിഎം പതാക ഉയര്‍ത്തിയ സംഭവത്തിൽ മാപ്പ് എഴുതി നല്‍കി തടിയൂരി സിപിഎം ലോക്കല്‍ സെക്രട്ടറി.

Read Also : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സ്‌പെഷ്യൽ അസിസ്റ്റന്റിന് കോവിഡ് സ്ഥിരീകരിച്ചു

പെരുവന്താനം ലോക്കല്‍ സെക്രട്ടറിയാണ് എസ്‌എന്‍ഡിപി 561ാം ശാഖ ഓഫീസിന് മുന്നിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തിയത്.എസ്‌എന്‍ഡിപി കൊടിമരത്തില്‍ സിപിഎം പതാക ഉയര്‍ത്തുന്നത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനെതിരെ എസ്‌എന്‍ഡിപി നേതാക്കള്‍ തന്നെ രംഗത്തുവന്നതോടെയാണ് സിപിഎം പ്രതിരോധത്തിലായത്.

തുടര്‍ന്ന് സിപിഎം ഏരിയ നേതൃത്വം വിഷയത്തില്‍ ഇടപെടുകയും പരസ്യമായി മാപ്പ് പറയാമെന്ന് സമ്മതിക്കുകയും ചെയ്തു.എന്നാല്‍, മാപ്പ് ഏഴുതി നല്‍കണമെന്ന് എസ്‌എന്‍ഡിപി നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി എ. ബിജു മാപ്പ് എഴുതി നല്‍കി. തുടര്‍ന്ന് എസ്‌എന്‍ഡിപി ഓഫീസിലെത്തി പരസ്യ ക്ഷമാപണം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button