രണ്ട് വര്‍ഷത്തോളം സ്വന്തം മകനെ പീഡിപ്പിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. 12 വയസ്സുകാരനായ മകനെയാണ് അമ്മ പീഡനത്തിന് ഇരയാക്കിയത്. മകന്റെ പരാതിയില്‍ 34കാരിയായ അമ്മയെ ടെക്‌സാസ് പൊലീസ് അറസ്റ്റ് ചെയ്തു. 2018 മുതല്‍ ഇവര്‍ സ്വന്തം മകനെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. എന്നാല്‍ പേടിച്ചിട്ട് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞില്ല.
രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വസിക്കാന്‍ പറ്റുന്ന ഒരാളോട് കുട്ടി കാര്യങ്ങള്‍ തുറന്നു പറഞ്ഞു. അയാള്‍ കുട്ടിയെ പൊലീസിന്റെ മുന്നില്‍ കൊണ്ടുവരികയായിരുന്നു. സംഭവത്തില്‍ ബ്രിട്ട്‌നി റുലീയു എന്ന സത്രീയാണ് അറസ്റ്റിലായത്. രണ്ട് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ആറാം ഗ്രേഡില്‍ പഠിക്കുന്ന മകനെയാണ് ഇവര്‍ ഉപദ്രവിച്ചിരുന്നത്.
പീഡിപ്പിച്ച ശേഷം ആരോടും പറയരുതെന്ന് താക്കീതും ചെയ്തു. അഭിഭാഷകന്റെ മുന്നിലും കുട്ടി കാര്യങ്ങള്‍ വിശദീകരിച്ചു. ഇതിന് ശേഷം റുലീയുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടക്കത്തില്‍ ഇവര്‍ കുറ്റം നിഷേധിച്ചു. ഒടുവില്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് സമ്മതിച്ചു. അറസ്റ്റ് ചെയ്ത ശേഷം ഇവരെ ജയിലില്‍ അടച്ചു.
Post Your Comments