Latest NewsIndiaNews

കോൺഗ്രസ് നേതാക്കൾ സ്ത്രീകൾക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുകയാണ്; കമൽനാഥിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡൽഹി : ബിജെപി വനിതാ നേതാവിനെതിരെ മോശം പരാമർശം നടത്തിയ കമൽനാഥിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഒരു വനിതാ രാഷ്ട്രീയ നേതാവിനെതിരെ ഇത്തരം നിന്ദ്യമായ വാക്കുകൾ ഉപയോഗിച്ചുവെന്നതിന് ഒരു ന്യായീകരണവും കണ്ടെത്താൻ കഴിയില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു.

ഗാന്ധി കുടുംബം ഇക്കാര്യത്തിൽ തികച്ചും നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും സ്മൃതി ഇറാനി വിമർശിച്ചു. ഒരു സ്ത്രീക്കെതിരെ ഇത്രയും അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയതിന് ഗാന്ധി കുടുംബം കമൽനാഥിനെതിരെ നടപടിയെടുക്കുമെന്ന് കരുതുന്നില്ല. കമൽ നാഥോ ദിഗ്‌വിജയ് സിങ്ങോ ആരുമാകട്ടെ, ഇവരാണ് ഗാന്ധി കുടുംബത്തിന്റെ അടുക്കളയിൽ തീ പുകയ്ക്കുന്നതെന്നും സ്മൃതി ഇറാനി പരിഹസിച്ചു.

ഇവർക്കെതിരെ കോൺഗ്രസ് നടപടി എടുക്കില്ല. ഈ നേതാക്കൾ സ്ത്രീകൾക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button