Latest NewsNewsIndia

ഗാന്ധി കുടുംബം നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല: കമല്‍നാഥിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ വിമർശനവുമായി സ്മൃതി ഇറാനി

ഭോപ്പാല്‍: വനിതാ സ്ഥാനാര്‍ഥിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ കമല്‍നാഥിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കമല്‍നാഥിനെതിരെ ഗാന്ധി കുടുംബം നടപടിയെടുക്കില്ലെന്നും ഈ വിഷയത്തില്‍ എന്ത് കൊണ്ടാണ് നിശബ്ദത പാലിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

Read also: വ്യാജ മദ്യം കുടിച്ച ഒരാൾ കൂടി മരിച്ചു : ആകെ മരണം നാലായി.

ദാബ്രയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി സ്ഥാനാര്‍ഥി ഇമാര്‍തി ദേവിക്കെതിരെ കമല്‍നാഥ് വിമർശനം ഉന്നയിച്ചത്. ‘ഞങ്ങളുടെ സ്ഥാനാര്‍ഥി എളിയവരില്‍ എളിയവനാണ്. ബിജെപി സ്ഥാനാര്‍ഥിയെ പോലെയല്ല, ഞാനെന്തിനാണ് അവരുടെ പേര് പറയാന്‍ മടിക്കുന്നത്. എന്നെക്കാള്‍ കൂടുതലായി നിങ്ങള്‍ക്ക് അവരെ അറിയാം. എന്തൊരു ഐറ്റമാണിവര്‍’- എന്നായിരുന്നു പരാമർശം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button