ഭോപ്പാല്‍ : ബി.ജെ.പിയുടെ സംസ്ഥാന പ്രമുഖയായ ഇമാര്‍തി ദേവിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ്സ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥിനെ വിമര്‍ശിച്ച് ബി.എസ്.പി നേതാവ് മായാവതി.
കമല്‍നാഥ് തന്റെ വാക്കുകള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നും മായാവതി പറഞ്ഞു.
സ്ത്രീവിരുദ്ധ പരമാര്‍ശം നടത്തിയല്ല എതിര്‍ രാഷ്ട്രീയ കക്ഷികളുമായി പോരടിക്കേണ്ടതെന്ന് മായാവതി പറഞ്ഞു. ദാബ്രാ സംവരണ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായ ബി.ജെ.പിയുടെ ദളിത് വനിതയ്‌ക്കെതിരെയാണ് കമല്‍നാഥ് മോശമായി സംസാരിച്ചത്.
കോണ്‍ഗ്രസ്സിന്റെ ദളിതരോടുള്ള തരംതാണ സമീപനമാണ് കമല്‍നാഥിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും മായാവതി പറഞ്ഞു.
Post Your Comments