ന്യൂഡല്‍ഹി: ലഡാക്കിലെ ദേംചോക്ക് മേഖലയില്‍ നിയന്ത്രണ രേഖ ലംഘിച്ച് എത്തിയ ചൈനീസ് പട്ടാളക്കാരന് ആവശ്യമായ സഹായം ചെയ്തുകൊടുത്ത് മാതൃകയായി ഇന്ത്യന്‍ സൈന്യം.
അതിശൈത്യത്തിലും പ്രതികൂല കാലാവസ്ഥയിലും ഇന്ത്യന്‍ സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ച് സൈന്യം. നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയുടെ മേഖലയിലെത്തിയ ചൈനീസ് പട്ടാളക്കാരന് ആവശ്യമായ സഹായം ചെയ്തുകൊടുത്താണ് ഇന്ത്യന്‍ സൈന്യം മാതൃകയായത്.
പ്രതികൂല കാലാവസ്ഥയും ഉയര്‍ന്ന പ്രദേശവും ആയതിനാൽ ഓക്‌സിജന്‍ ലഭിക്കാതെ വിഷമിച്ച ചൈനീസ് പട്ടാളക്കാരന് ആവശ്യമുള്ള ഓക്‌സിജനും ക്ഷീണമകറ്റാന്‍ ഭക്ഷണവും നല്‍കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൊടും തണുപ്പിനെ അതിജീവിക്കാനായി ആവശ്യമുള്ള വസ്ത്രങ്ങളും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.
ബോധപൂര്‍വ്വമല്ല അദ്ദേഹം നിയന്ത്രണ രേഖ മറികടന്നതെന്നാണ് ലഭിക്കുന്ന വിവരം. കോര്‍പ്പറല്‍ വാങ് യാ ലോങ് എന്ന പട്ടാളക്കാരനാണ് ഡെംചോക് സെക്ടറില്‍ വെച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായത്. കാണാതായ സൈനികനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കണമെന്ന് ചൈനീസ് പട്ടാളം അഭ്യര്‍ത്ഥന നടത്തിയെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. അതേസമയം ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് തിരികെ നല്‍കുമെന്നാണ് സൂചന.
Post Your Comments