ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികനെ തിരികെ ഏല്‍പ്പിച്ച് ഇന്ത്യ. കിഴക്കന്‍ ലഡാക്കിലെ ഡെംചുക്കില്‍ അതിര്‍ത്തി കടന്നെത്തിയതിനെ തുടര്‍ന്ന് പിടികൂടിയ ചൈനീസ് സൈനികനെയാണ് ഇന്ത്യ തിരികെ ഏല്‍പ്പിച്ചത്. ഇന്നലെ (ഒക്‌ടോബർ-20) രാത്രിയോടെയാണ് സൈനികനെ ഇന്ത്യ കൈമാറിയത്. കോര്‍പറല്‍ വാംഗ് യാ ലോംഗ് എന്ന സൈനികനെ തിങ്കളാഴ്‌ചയാണ് സൈന്യം പിടികൂടിയത്. തുടർന്ന് അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന രേഖകളടക്കം പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്.
Read Also: മഴക്കെടുതിയിൽ തെലങ്കാന; 70 മരണം
അതേസമയം ചൈനീസ് സൈന്യത്തിന് കൈമാറുന്നതിന് മുമ്പ് സൈനികനെ വിശദമായി ചോദ്യം ചെയ്‌തുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈനികനെ ചൈനയിലേക്ക് തിരിച്ചയക്കുമെന്ന് ഇന്നലെ തന്നെ സൈന്യം വ്യക്തമാക്കിയിരുന്നു. ഓക്സിജന്‍, ഭക്ഷണം, കമ്പിളി വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പടെയുളള വൈദ്യസഹായം ഇന്ത്യ അദ്ദേഹത്തിന് നല്‍കി.
Post Your Comments