COVID 19KeralaLatest NewsIndiaNewsInternational

കോവിഡ് രോഗമുക്‌തരായവരിൽ വീണ്ടും രോഗലക്ഷണങ്ങള്‍ ; അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 55,755 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 75,50,273 ആയി.ഇതിനിടെ കോവിഡ് വൈറസിനെക്കുറിച്ച് പുതിയ പഠനറിപ്പോർട്ട് പുറത്ത് വന്നു.

Read Also : മണിക്കൂറില്‍ 25,​000 മൈല്‍ വേഗതയിൽ ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

കോവിഡ് വൈറസ്​ ബാധിച്ചവരില്‍ മാസങ്ങള്‍ക്ക്​ ശേഷവും രോഗലക്ഷണങ്ങള്‍ ഉണ്ടാകുമെന്നാണ്​ പഠനം.വൈറസില്‍ നിന്നും രോഗമുക്തി നേടിയ ധാരാളം പേരില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷം ശ്വാസോച്ഛ്വാസവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്​, ക്ഷീണം, ഉത്കണ്ഠ, വിഷാദം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല അറിയിച്ചു.

കോവിഡ്​ ബാധിച്ചവരില്‍ ഒന്നിലധികം അവയവങ്ങളില്‍ അസാധാരണതകളുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. അതിജീവിച്ചവരില്‍ അവയവങ്ങളിലെ വീക്കം പോലുള്ളവ കോവിഡ് മൂലം ഉണ്ടായതാകുമെന്നും ഗവേഷകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button