തിരുവനന്തപുരം: ഓണക്കാലത്ത് കോവിഡ് ജാഗ്രതയില്‍ കുറവുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണത്തിന് കോവിഡ് നിയന്ത്രണങ്ങളില്‍ കേരളത്തില്‍ വ്യാപകമായി ഇളവുകള്‍ നല്‍കിയെന്ന വാര്‍ത്ത ശരിയല്ല. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും കര്‍ശന നിയന്ത്രണങ്ങളും ഓണക്കാലത്ത് നല്‍കിയിരുന്നു. ഓണക്കാലത്ത് രാത്രി ഒന്‍പത് വരെ മാത്രമാണ് കടകള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read also: വിശപ്പിൻ്റെ റിപ്പബ്ലിക്ക്? ഇതാണോ അഛേദിൻ? ചോദ്യങ്ങളുമായി എംബി രാജേഷ്
കടകളുടെ വലിപ്പം അനുസരിച്ച് വേണം ഉപഭോക്താക്കളെ പ്രവേശിപ്പിക്കാനെന്നും അനുമതി നല്കാവുന്ന ആളുകളുടെ എണ്ണം കടയുടെ പുറത്ത് പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് കൂട്ടംകൂടിയുള്ള ഓണഘോഷം പാടില്ലെന്ന് പലവട്ടം വാര്‍ത്താ സമ്മേളനത്തിലൂടെ ജനങ്ങളോട് നിര്‍ദ്ദേശിക്കുകയും അഭ്യര്‍ഥിക്കുകയും ചെയ്തു. ഓണക്കാലത്ത് പോലീസ് കര്‍ശന നിരീക്ഷണം നടത്തുകയും ജാഗ്രത പാലിക്കുകയും ചെയ്തു. ഓണക്കാലത്ത് ശക്തമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments