ലക്‌നൗ : പോലീസുകാരന്‍ പീഡനത്തിനിരയാക്കിയ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പീഡനത്തിനിരയാക്കിയ കോണ്‍സ്റ്റബിള്‍ അമിത് കുമാറിനെ റിമാന്‍ഡ് ചെയ്തു. ഇയാളെ സസ്പെന്‍ഡ് ചെയ്തതായും, അന്വേഷണത്തിന് ഉന്നതസംഘത്തെ നിയോഗിച്ചതായും യുപി പോലീസ് അറിയിച്ചു. അതേസമയം അപകടനില തരണം ചെയ്തിട്ടില്ല.
ഇയാൾ ആറുമാസമായി യുവതിയെ ഇയാൾ തോക്ക് ചൂണ്ടിയടക്കം ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തുന്നതിന് വേണ്ടി പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. പരാതി നൽകിയതിന് പിന്നാലെ ഇത് പിൻവലിക്കാൻ പോലീസിൽ നിന്നും സമ്മർദ്ദമുണ്ടായെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു. ഈ ഭീഷണിക്ക് പിന്നാലെയാണ് യുവതി വിഷം കഴിച്ചതെന്നു കുടുംബം ആരോപിച്ചു.
Post Your Comments