KeralaLatest NewsNews

കേ​ന്ദ്ര​ആ​രോ​ഗ്യ മ​ന്ത്രിയുടെ വിലയിരുത്തൽ സം​സ്ഥാ​ന​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ ചി​ത്രം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ആ​രോ​ഗ്യ മ​ന്ത്രി ഡോ.​ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍റെ വി​ല​യി​രു​ത്ത​ല്‍ സം​സ്ഥാ​ന​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തിന്റെ യ​ഥാ​ര്‍​ഥ ചി​ത്രം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​തി​പ​ക്ഷം പ​റ​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന കാ​ര്യ​മാ​ണ് അദ്ദേഹവും പറഞ്ഞത്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പൂ​ര്‍​ണ​മാ​യി പ​രാ​ജ​യ​പ്പെട്ടു. വൈ​കി​ട്ട​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക​പ്പു​റം യ​ഥാ​ര്‍​ഥ്യ ബോ​ധ​ത്തോ​ടെ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ചി​ട്ട​യാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളൊ​ന്നും ന​ട​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read also: വിവാഹ സല്‍ക്കാരങ്ങളും സാമൂഹിക പരിപാടികളും നടത്താന്‍ ദുബായിൽ അനുമതി

ഇ​ന്ത്യ​യി​ല്‍ ത​ന്നെ ആ​ദ്യം കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. എ​ന്നി​ട്ടും പ്ര​തി​രോ​ധ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ല്‍ സം​സ്ഥാ​നം പ​രാ​ജ​യ​പ്പെ​ട്ടു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ലോ​ക​ത്ത് ഒ​ന്നാം സ്ഥാ​ന​ത്താ​ണെ​ന്ന് വ​രു​ത്തി​തീ​ര്‍​ക്കാ​ന്‍ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച്‌ രോ​ഗ​വ്യാ​പ​നം മ​റ​ച്ചു വ​യ്ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്ത​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ത​ട്ടി​ച്ചു നോ​ക്കു​മ്പോ​ള്‍ മി​ക​ച്ച പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​ന​മാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. അ​തി​നാ​ല്‍ ഫ​ല​പ്ര​ദ​മാ​യി കോ​വി​ഡ് വ്യാ​പ​ന​ത്തെ ത​ട​യാ​ന്‍ കേ​ര​ള​ത്തി​ന് ക​ഴി​യേ​ണ്ട​താ​യി​രു​ന്നുവെന്നും ചെന്നിത്തല പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button