Latest NewsNewsIndia

ന്യൂസിലാന്റിന്റെ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലേറിയ ജെസീകാ ആൻഡേണിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓക്‌ലന്റ് : ന്യൂസിലാന്റിന്റെ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലേറിയ ജെസീകാ ആൻഡേണിന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. . ട്വിറ്ററിലൂടെയായിരുന്നു സുഹൃത്തു കൂടിയായ ജെസീകയ്ക്ക് പ്രധാനമന്ത്രി അഭിനന്ദനങ്ങൾ നേർന്നത്.

ന്യൂസിലാന്റ് പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജെസീക ആൻഡേണിന് അഭിനന്ദനങ്ങൾ. ഈ നിമിഷത്തിൽ നമ്മൾ തമ്മിൽ കഴിഞ്ഞ വർഷം നടത്തിയ അവസാന കൂടിക്കാഴ്ചയെക്കുറിച്ച് ഓർക്കുന്നു. ഭാവിയിൽ ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ- മോദി ട്വിറ്ററിൽ കുറിച്ചു. ജെസീകയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രവും പ്രധാനമന്ത്രി കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

Read Also : പൊലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു: ക്യാമ്പുകളിലും സ്ഥിതി മോശം

ഇത് രണ്ടാം തവണയാണ് ജെസീക ന്യൂസിലാന്റിന്റെ പ്രധാനമന്ത്രി പദം അലങ്കരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ന്യൂസിലാന്റിൽ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം. 87 ശതമാനം വോട്ടുകൾ എണ്ണിയപ്പോഴേക്കും 48.9 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജെസീക വിജയം ഉറപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button