Latest NewsIndiaNews

ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയെ അനുസ്മരിച്ച് പ്രധാനമന്ത്രി

സാമൂഹിക തിന്മകൾക്കെതിരെ പോരാടിയ ജീവിതമെന്ന് പിണറായി വിജയനും അനുസ്മരിച്ചു.

ന്യൂഡൽഹി: അന്തരിച്ച ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദരിദ്രര്‍ക്കും മര്‍ദിത ജനവിഭാഗങ്ങള്‍ക്കുമായി പ്രവര്‍ത്തിച്ച അസാമാന്യ വ്യക്തിത്വമായിരുന്നു. മെത്രാപ്പോലീത്തയുടെ നവതി ആഘോഷത്തിലെ പ്രസംഗവും മോദി ട്വീറ്ററില്‍ പങ്കുവച്ചു. സാമൂഹിക തിന്മകൾക്കെതിരെ പോരാടിയ ജീവിതമെന്ന് പിണറായി വിജയനും അനുസ്മരിച്ചു.

Read Also: ഇനി പണം നഷ്ടമാകില്ല; നിങ്ങൾക്കും എഴുതാം ആധാരം

അർബുദ രോഗത്തെ തു​ട​ര്‍​ന്ന് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യില്‍ ഇന്ന് പുലര്‍ച്ചെ 2.38ന് ആയിരുന്നു ഡോ. ​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്തയുടെ അന്ത്യം. 2007 മു​ത​ല്‍ 13 വ​ര്‍​ഷം മാ​ര്‍​ത്തോ​മ്മാ സ​ഭ​യെ ന​യി​ച്ച ഡോ. ​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്തയാണ് മാ​ര​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി​ക്ക് നേ​തൃ​ത്വം ന​ല്‍​കിയത്. മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പി​ന്‍​ഗാ​മി​യാ​യി​ 2007 ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നാണ് ചുമതലയേറ്റത്. 1931 ജൂ​ണ്‍ 27ന് ​ടി. ലൂ​ക്കോ​സി​ന്‍റെ​യും മ​റി​യാ​മ്മ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ചു. പി.​ടി. ജോ​സ​ഫെ​ന്നാ​യി​രു​ന്നു ആ​ദ്യ​കാ​ല പേ​ര്. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നും ബം​ഗ​ളൂ​രു തി​യോ​ള​ജി​ക്ക​ല്‍ കോ​ള​ജി​ലെ ബി​രു​ദ പ​ഠ​ന​ത്തി​നും ശേ​ഷം 1957 ല്‍ ​വൈ​ദി​ക​നാ​യി സ​ഭാ ശു​ശ്രൂ​ഷ​യി​ല്‍ പ്ര​വേ​ശി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button