Latest NewsKeralaNews

മണ്ഡല-മകരവിളക്ക് കാലത്തെ ശബരിമല ദര്‍ശനം : വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി ദേവസ്വംബോര്‍ഡ് … രാജകുടുംബവുമായി ആലോചിച്ചെന്ന് ദേവസ്വംബോര്‍ഡ്… ഇല്ലെന്ന് രാജകുടുംബവും… ആചാരങ്ങള്‍ കാറ്റില്‍പ്പറത്താന്‍ അനുവദിയ്ക്കില്ല..

 

പന്തളം: മണ്ഡല-മകരവിളക്ക് കാലത്തെ ശബരിമല ദര്‍ശനം സംബന്ധിച്ച് വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി ദേവസ്വംബോര്‍ഡ്. ശബരിമല ക്ഷേത്രത്തില്‍ മണ്ഡല, മകരവിളക്ക് കാലത്ത് ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനുള്ള നിബന്ധനകള്‍ തീരുമാനിച്ചത് പന്തളം കൊട്ടാരവുമായി ചര്‍ച്ച ചെയ്ത ശേഷമാണെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ പ്രസ്താവന സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം.

Read Also : വര്‍ഗീയ കലാപങ്ങള്‍ ഉടലെടുക്കുന്നതിന് കാരണം ‘എന്റെ ദൈവം നിങ്ങളുടെ ദൈവത്തേക്കാള്‍ നല്ലതെന്ന ചിന്ത… ഒരു രാജ്യത്തിനും സര്‍ക്കാരിനും പ്രത്യേകിച്ച് ഒരു മതവുമില്ല.. ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റുന്നത് ആര്‍.എസ്.എസ് …. ആര്‍എസ്എസിനും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ച് സീതാറാം യെച്ചൂരി

ഉത്സവകാലത്ത് ഏര്‍പ്പെടുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ പന്തളം കൊട്ടാരവുമായി ചര്‍ച്ച ചെയ്തിട്ടില്ല. ആചാരങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ശബരിമല തീര്‍ത്ഥാടനം നടത്തുവാന്‍ അനുവദിക്കാവൂ എന്നുതന്നെയാണ് പന്തളം കൊട്ടാരത്തിന്റെ അഭിപ്രായം. കൊവിഡിന്റെ പേരില്‍ ആചാരങ്ങളെ തൃണവല്‍ഗണിക്കുന്നതിനോട് കൊട്ടാരം യോജിക്കുന്നില്ല.

തീര്‍ത്ഥാടനവുമായോ ക്ഷേത്രആചാരങ്ങളെ പറ്റിയോ യാതൊരു ധാരണയും ഇല്ലാത്ത ഉദ്യോഗസ്ഥ സമിതിയാണ് ആചാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതും അയ്യപ്പഭക്തര്‍ക്ക് സ്വീകാര്യമല്ലാത്തതുമായ നിബന്ധനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നിര്‍ദേശിച്ചതും. ആചാരങ്ങള്‍ ലംഘിക്കുന്ന അത്തരം നിര്‍ദേശങ്ങളെ ദേവസ്വം ബോര്‍ഡായിരുന്നു എതിര്‍ക്കേണ്ടത്. ആചാരങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള ബോര്‍ഡ് അതിനു വിരുദ്ധമായ നടപടി സ്വീകരിക്കുന്നത് തികച്ചും ദു:ഖകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button