ബംഗളൂരു : പ്രതിരോധ മേഖലയില്‍ ഇന്ത്യയ്ക്ക് വീണ്ടും വിജയത്തിളക്കം. സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യന്‍ നാവിക സേനയുടെ മാരക ശേഷിയുള്ള യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈയില്‍ നിന്നുമായിരുന്നു മിസൈല്‍ പരീക്ഷിച്ചത്.
Read Also : ശിവശങ്കറിന് ‘വിഐപി’ സുരക്ഷയൊരുക്കി കസ്റ്റംസ്; സിആര്‍പിഎഫ് സംഘം ഇന്നെത്തിയേക്കും
ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം ഡിആര്‍ഡിഒയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പരീക്ഷണത്തില്‍ അറേബ്യന്‍ കടലില്‍ സ്ഥാപിച്ചിരുന്ന ലക്ഷ്യം ബ്രഹ്മോസ് ഭേദിച്ചതായി ഡിആര്‍ഡിഒ വ്യക്തമാക്കി.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് മിസൈല്‍ വികസിപ്പിച്ചത്. അടുത്തിടെ ബ്രഹ്മോസ് മിസൈലിന്റെ തദ്ദേശീയമായി വികസിപ്പിച്ച ബൂസ്റ്റര്‍ ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തദ്ദേശീയമായി വികസിപ്പിച്ച ഐ.എന്‍.എസ് ചെന്നൈയില്‍ വെച്ച് മിസൈല്‍ പരീക്ഷിക്കുന്നത്. ബൂസ്റ്റര്‍ ഉപയോഗിച്ചുള്ള പരീക്ഷണത്തില്‍ 400 കിലോമീറ്ററിലധികം ദൂരമുള്ള ലക്ഷ്യം ഭേദിച്ചാണ് മിസൈല്‍ വിജയം കൈവരിച്ചത്.
Post Your Comments