ബംഗളൂരു: ദളിത് യുവാവിനെ പ്രണയിച്ചതിന് മകളെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു കുഴിച്ചിട്ടു, കൊന്നത് കാമുകനെന്ന് ആരോപിച്ച് ഹാത്രാസ് സംഭവവുമായി താരതമ്യപ്പെടുത്തി വ്യാജ പ്രചാരണം.നാടിനെ ഞെട്ടിച്ച് യുവതിയുടെ കൊലപാതകം.. കൊല നടത്തിയത് ആരെന്ന് കണ്ട് നാട്ടുകാര്‍ ഞെട്ടി. താഴ്ന്ന ജാതിക്കാരനുമായുള്ള മകളുടെ പ്രണയത്തെ അംഗീകരിക്കാത്ത പിതാവ് അവളെ കൊന്ന് കുഴിച്ചു മൂടുകയാണ് ഉണ്ടായത്.
കര്‍ണാടക മഗഡി താലൂക്കിലാണ് നടുക്കുന്ന ഊ സംഭവം നടന്നത്. 18കാരിയായ പെണ്‍കുട്ടി ഹേമലതയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവം ദുരഭിമാനക്കൊലയാണെന്ന് പൊലീസ് കണ്ടെത്തിയത് അന്വേഷണത്തിന് ഒടുവിലാണ്. ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തി മാവിന്‍ തോട്ടത്തില്‍ കുഴിച്ചിടുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തിയപ്പോള്‍ നാട് ഒന്നടങ്കം ഞെട്ടി.
Read Also : അത്താഴവിരുന്നിന് ക്ഷണിച്ചിട്ട് മുട്ടക്കറി പാകം ചെയ്തില്ല; യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് കൃഷ്ണപ്പ (48), ബന്ധുക്കളായ ചേതന്‍ എന്ന യോഗി (21), പതിനേഴുകാരന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ ഒമ്പതിനാണ് ബി.കോം വിദ്യാര്‍ത്ഥിയായ മകള്‍ ഹേമലതയെ കാണാനില്ലെന്ന് കൃഷ്ണപ്പ പൊലീസില്‍ പരാതി നല്‍കിയത്. മാന്‍ മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങിയ പൊലീസാണ് ഒടുവില്‍ നടുക്കുന്ന കൊലപാതകമാണ് നടന്നതെന്ന കണ്ടെത്തല്‍ നടത്തിയത്.
അന്വേഷണം നടക്കുന്നതിനിടെ മകളെ തോട്ടത്തില്‍ ചിലര്‍ കണ്ടതായും മകളുടെ നിലവിളി കേട്ടതായും കൃഷ്ണപ്പ പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇവിടെ പരിശോധിച്ചപ്പോള്‍ കുഴിച്ചിട്ടനിലയില്‍ മകളുടെ മൃതദേഹം കണ്ടെത്തിയെന്നും കൃഷ്ണപ്പ പറഞ്ഞു. മകളെ കൊലപ്പെടുത്തിയത്, കാമുകനായ പുനീത് ആണെന്ന ആരോപണവും കൃഷ്ണപ്പ ഉന്നയിച്ചു.
ഇതിനിടെ ഹേമലതയെ പുനീതും കൂട്ടാളികളും ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയതാണെന്ന സന്ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചു. കൃഷ്ണപ്പയുടെ ബന്ധുക്കള്‍ തന്നെയാണ് ഹാഥ്രസ് സംഭവവുമായി താരതമ്യപ്പെടുത്തി വ്യാജ പ്രചാരണം നടത്തിയത്. ഈ പ്രചരണത്തോടെ പൊലീസിന്റെ സംശയം ബലപ്പെടുകയാണ് ഉണ്ടായത്. എന്നാല്‍ അന്വേഷണത്തില്‍ പുനീത് നിരപരാധിയാണെന്ന് പൊലീസ് കണ്ടെത്തി.
തുടര്‍ന്ന് കൃഷ്ണപ്പയെ വിശദമായി ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ദളിത് യുവാവിനെ പ്രണയിച്ചതിനാല്‍ മകളെ തോട്ടത്തിലേക്ക് കൊണ്ടുപോയി പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും പ്രതി വെളിപ്പെടുത്തി. മരണം ഉറപ്പിച്ച ശേഷം മൂവരും ചേര്‍ന്ന് കുഴിയെടുത്ത് മൃതദേഹം മറവുചെയ്യുകയായിരുന്നു എന്നുമാണ് പിതാവ് വെളിപ്പെടുത്തിയത്.
Post Your Comments