Latest NewsIndiaNewsCrime

അത്താഴവിരുന്നിന് ക്ഷണിച്ചിട്ട് മുട്ടക്കറി പാകം ചെയ്തില്ല; യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി

നാഗ്പുർ : അത്താഴവിരുന്നിന് ക്ഷണിച്ചിട്ട് മുട്ടക്കറി പാചകം ചെയ്യാത്തതിനെ തുടർന്ന് യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു. നാഗ്പുരിലെ മങ്കാപുരിലാണ് സംഭവം നടന്നത്. മങ്കാപുരിൽ താമസിക്കുന്ന ബനാറസി എന്നയാളാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതിയായ ഗൗരവ് ഗെയ്ക്ക് വാദിനെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാവിലെയാണ് മങ്കാപുരിലെ ഒരു ഗ്യാരേജിന് സമീപം ബനാറസിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സുഹൃത്തായ ഗൗരവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് ബനാറസി ഗൗരവിനെ അത്താഴവിരുന്നിന് ക്ഷണിച്ചത്. രാത്രി വൈകുവോളം ഇരുവരും മദ്യപിച്ചു. തുടർന്ന് ഭക്ഷണം കഴിക്കാനൊരുങ്ങവെയാണ് മുട്ടക്കറി പാകം ചെയ്തിട്ടില്ലെന്ന് ബനാറസി പറഞ്ഞത്. ഇതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും വലിയ വടി കൊണ്ട് ഗൗരവ് സുഹൃത്തിനെ അടിച്ചുകൊല്ലുകയുമായിരുന്നു. പിന്നീട് മൃതദേഹം ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞെന്നും പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button