
കണ്ണൂര്‍: കണ്ണൂരിലെ തയ്യില്‍ കടപ്പുറത്തെ ഒന്നരവയസുകാരന്റെ കൊലപാതകത്തില്‍ കൂടുതൽ വെളിപ്പെടുത്തലുമായി കേസിലെ രണ്ടാം പ്രതി നിധിന്‍. കേസില്‍ ഒന്നാം പ്രതിയായ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകന്‍ താനല്ലെന്നും, അത് മറ്റൊരാളാണെന്നും കേസില്‍ സമഗ്ര അന്വേഷണം വേണമെന്നും നിധിൻ ആവശ്യപ്പെട്ടു.
Read also: മനുഷ്യമുടിയിൽ നിർമ്മിച്ച ഉല്‍പന്നങ്ങള്‍ കണ്ടെടുത്തു; ചൈനയ്‌ക്കെതിരെ പരസ്യ പരാമർശവുമായി അമേരിക്ക
ശരണ്യയും കാമുകൻ നിധിനും ഗൂഢാലോചന നടത്തി ആണ് കൊലപാതകം ആസൂത്രണം ചെയ്തന്നൊണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ താനല്ല യഥാര്‍ത്ഥ കാമുകന്‍ എന്നാണ് അഡ്വ. മഹേഷ് വര്‍മ മുഖാന്തരം കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിധിൻ ഹർജി നൽകിയിരിക്കുന്നത്. സാക്ഷിപ്പട്ടികയിലെ അരുണ്‍ എന്നയാളാണ് കാമുകന്‍ എന്നും നിധിൻ ആരോപിക്കുന്നുണ്ട്.
Post Your Comments