Latest NewsNewsInternational

മനുഷ്യമുടിയിൽ നിർമ്മിച്ച ഉല്‍പന്നങ്ങള്‍ കണ്ടെടുത്തു; ചൈനയ്‌ക്കെതിരെ പരസ്യ പരാമർശവുമായി അമേരിക്ക

റ്റു ന്യൂനപക്ഷ മുസ്ലീങ്ങള്‍ എന്നിവരോടുളള ചൈനയുടെ പെരുമാറ്റത്തെ നേരത്തേ യുഎസ് അപലപിച്ചിരുന്നു.

വാഷിങ്ടണ്‍: ചൈനയ്‌ക്കെതിരെ ആരോപണവുമായി അമേരിക്ക. ചൈനയിലെ ഷിന്‍ജിയാങ്ങില്‍ വംശഹത്യയോട് ചേര്‍ന്നുനില്‍ക്കുന്ന കുററകൃത്യങ്ങള്‍ നടക്കുന്നുവെന്ന ആരോപണമാണ് അമേരിക്ക ഉന്നയിച്ചിരിയ്ക്കുന്നത്. ‘വംശഹത്യ അല്ലെങ്കില്‍ അതിനോട് വളരെ അടുത്തുനില്‍ക്കുന്ന പ്രവര്‍ത്തനം ഷിന്‍ജിയാങ്ങില്‍ നടക്കുന്നുവെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയാന്‍ പറഞ്ഞു. ആസ്പെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

Read Also: ക്രൂരതയുടെ വിലക്ക്; അന്ത്യചുംബനത്തിന് വിലക്കുമായി ഭരണകൂടം

ചൈനയിൽ നിന്നും മനുഷ്യമുടി ഉപയോഗിച്ച്‌ നിര്‍മിച്ച നിരവധി ഉല്‍പന്നങ്ങള്‍ യുഎസ് കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. അവയെല്ലാം ഷിന്‍ജിയാങ്ങില്‍ നിര്‍മിച്ചതാണെന്നും റോബര്‍ട്ട് ആരോപിച്ചു. ഉയിഘുര്‍ സ്ത്രീകളുടെ തല മുണ്ഡനം ചെയ്ത് മുടി ഉല്പന്നങ്ങള്‍ നിര്‍മിച്ച്‌ അവ യുഎസിലേക്ക് കയറ്റി അയയ്ക്കുകയാണ് ചൈന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉയിഘുര്‍, മറ്റു ന്യൂനപക്ഷ മുസ്ലീങ്ങള്‍ എന്നിവരോടുളള ചൈനയുടെ പെരുമാറ്റത്തെ നേരത്തേ യുഎസ് അപലപിച്ചിരുന്നു. എന്നാല്‍ വംശഹത്യ ആരോപണം നടത്തുന്നത് ആദ്യമായാണ്.

shortlink

Post Your Comments


Back to top button