Latest NewsKeralaIndia

സിദ്ധിഖ് കാപ്പനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് യു പി പോലീസ്

ന്യൂഡല്‍ഹി: ഹത്രാസ് കൊലപാതകത്തിലെ ഇരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കൂടെ പോയപ്പോൾ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ യു പി പോലീസ് ഒരു കേസില്‍ കൂടി പ്രതി ചേര്‍ത്തു.

ഹാത്രാസില്‍ കലാപശ്രമത്തിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിദ്ദിഖ് കാപ്പനെയും ഒപ്പം അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട്/ പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകരെയുമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. മഥുരയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് പുറമെയാണിത്. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം ഹത്രാസിലേക്ക് പോകവെ കരുതല്‍ നടപടി എന്ന നിലക്കാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കസ്റ്റഡിയിലെടുത്തത്.

read also: ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിരൂപീകരിച്ചിട്ട് ഇന്ന് ഒരു നൂറ്റാണ്ട്

പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പനെ കസ്റ്റഡിയില്‍ എടുത്തതിനെതിരെ കെയുഡബ്‌ള്യുജെ സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button