KeralaLatest NewsNews

ശിവശങ്കര്‍ പൂര്‍ണ ആരോഗ്യവാന്‍… ശിവശങ്കറിന്റെ ആശുപത്രിവാസം സി പി എം തിരക്കഥ… പ്രതികരണവുമായി ബിജെപി നേതാവ് എം.ടി.രമേശ്

കോഴിക്കോട്: ശിവശങ്കര്‍ പൂര്‍ണ ആരോഗ്യവാന്‍. പ്രതികരണവുമായി ബിജെപി നേതാവ് എം.ടി.രമേശ്. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ ശിവശങ്കറിന്റെ ആശുപത്രിവാസം സി പി എം തിരക്കഥയുടെ ഭാഗമാണെന്ന് ബിജെപി നേതാവ് എം.ടി രമേശ്. അറസ്റ്റ് ഉണ്ടാകുമെന്ന ഘട്ടത്തിലാണ് ശിവശങ്കറിന് ശാരീരിക അവശതയുണ്ടായത്. ഇത്തരം സാഹചര്യങ്ങളിലെ ആശുപത്രിവാസത്തിന്റെ മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അത് സിപിഎം പറഞ്ഞു കൊടുത്ത വഴിയാണെന്ന് വ്യക്തമാണെന്നും കാരണം അവരാണ് അത് നേരത്തെ ചെയ്തിട്ടുള്ളതെന്നും എം.ടി രമേശ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Read Also : മുഖ്യമന്ത്രിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനായ ശിവശങ്കരനെ കസ്റ്റഡിയില്‍ എടുത്തത് പിണറായി വിജയനോ ? ‘ഒളിചോടണ്ട റഹിമേ കേരളത്തിന് ഉത്തരം വേണം.. ചാനല്‍ ചര്‍ച്ചയില്‍ ഉത്തരം പറയാനാകാതെ ബിജെപിയുടെ മുന്നില്‍ മുട്ടുമടക്കി സിപിഎമ്മും ഡിവൈഎഫ്‌ഐ നേതാവ് റഹീമും

മുന്‍പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴൊക്കെ മടി കൂടാതെ പോയ വ്യക്തിയാണ് ശിവ ശങ്കര്‍. പക്ഷെ അറസ്റ്റിന്റെ സാധ്യത മനസിലാക്കിയതോടെ ചോദ്യം ചെയ്യലിന് മടിക്കുകയും ദേഹാസ്വാസ്ഥ്യം അവതരിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ മുന്‍പും പല ഉദാഹരണങ്ങളും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അറസ്റ്റ് ഉണ്ടാകുന്ന ഘട്ടത്തില്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ധാരാളം നേതാക്കന്മാരുള്ള പാര്‍ട്ടിയാണ് സി പി എം. സിപിഎമ്മിന്റെ പതിവ് പരിപാടിയാണിതെന്നും എം.ടി രമേശ് പരിഹസിച്ചു.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് പോയി ചോദ്യം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചപ്പോഴാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. കേരളത്തിലെ നിരവധി സിപിഎം നേതാക്കള്‍ ഇത് ചെയ്തിട്ടുണ്ട്. അത് ആവര്‍ത്തിക്കുമ്പോള്‍ സിപിഎമ്മിന്റെ പരിശീലനമാണെന്നും  നിര്‍ദ്ദേശമാണെന്നും മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് അത് ബോധ്യമാകും. സ്വര്‍ണ കടത്ത് കേസിലെ പ്രതികളെ ഇപ്പോഴും സംരക്ഷിക്കുന്നതും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും സിപിഎം ആണെന്ന് വേണം ഇതില്‍ നിന്ന് മനസിലാക്കാനെന്ന് എം.ടി രമേശ് പറഞ്ഞു.

ശിവശങ്കര്‍ ഇപ്പോഴും മാര്‍ക്‌സിസ്റ്റ് സംരക്ഷണത്തിലാണ്. ശിവശങ്കറിനെതിരായ നടപടിയെ പ്രതിരോധിക്കാന്‍ സിപിഎം തയ്യാറാവുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button