തിരുവനന്തപുരം: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ആരോപണം അതീവ ഗൗരവമുള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. തമാശയായി തള്ളിക്കളയാതെ ഏറ്റവും കാര്യക്ഷമമായ ഒരു ഏജന്‍സി അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Read Also: ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇതുവരെ ആരും സ്വീകരിക്കാത്ത പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി
വന്‍കിടക്കാര്‍ സമ്മാനിച്ച 2 കോടി 35 ലക്ഷം രൂപ കൈതോല പായയില്‍ പൊതിഞ്ഞ് കൊച്ചിയില്‍ നിന്നും ഇന്നോവ വാഹനത്തിന്റെ ഡിക്കിയിലിട്ട് ഒരു ഉന്നതനായ സിപിഎം നേതാവ് തിരുവനന്തപുരത്തേക്ക് കടത്തി എന്നാണ് ?ശക്തിധരന്റെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ശശിധരന്‍ എന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ എം.ടി രമേശ് ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
പിന്‍വാതില്‍ നിയമനം + വ്യാജ സര്‍ട്ടിഫിക്കറ്റ് + കൈതോല പായ = LDF
‘ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ആരോപണം അതീവ ഗൗരവമുള്ളതാണ്. തമാശയായി തള്ളിക്കളയാതെ ഏറ്റവും കാര്യക്ഷമമായ ഒരു ഏജന്‍സി
അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം.സിപിഎം ഉന്നത നേതാവ് രണ്ടു കോടിയില്‍പ്പരം രൂപ കൈതോലപായയില്‍ പൊതിഞ്ഞ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയെന്നാണ് ഫേസ്ബുക്കിലൂടെ ശക്തിധരന്‍ വെളിപ്പെടുത്തിയത്. കൊച്ചി കലൂരിലെ ദേശാഭിമാനിയിലെ ഓഫീസില്‍ നിന്ന് എണ്ണിത്തിട്ടപ്പെടുത്തിയ പണം എവിടേക്കാണ് കൊണ്ടുപോയത്?. ആരില്‍ നിന്നാണ് ഈ പണം കിട്ടിയത്?. ഇതിനെ കുറിച്ച് അന്വേഷണം നടത്തേണ്ടെ?’
‘തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍ വരെ അറിയപ്പെടുന്നയാളാണ് ഉന്നതന്‍, ഒരു സാധാരണ കര്‍ഷകന്റെ മകനായി ജനിച്ച നേതാവ് കോടീശ്വരനായതിന്റെ കച്ചവടക്കഥകള്‍ പുറത്തുവരണം. ശക്തിധരന്‍ സഖാവ് പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പത്രപ്രവര്‍ത്തകനും പാര്‍ട്ടി പ്രവര്‍ത്തകനുമാണ്. അതുകൊണ്ടു തന്നെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവമുളളതാണ്. ഒളിച്ചുകടത്തുന്ന കൈതോലപ്പായകളും ബിരിയാണി ചെമ്പുകളുമാണ് സി.പി.എം ഭരണത്തിന്റെ മുഖമുദ്ര.പിന്‍വാതില്‍ നിയമനം + വ്യാജ സര്‍ട്ടിഫിക്കറ്റ് + കൈതോല പായ = LDF’
Post Your Comments