CricketLatest NewsNewsSports

ഐപിഎൽ പോര് : ഇന്ന് ഈ ടീമുകൾ ഏറ്റുമുട്ടും

ദുബായ് : ഐപിഎല്ലിൽ ഇന്ന് രണ്ടു മത്സരങ്ങൾ. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ്- ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനെ നേരിടും. വൈകിട്ട് 03:30തിന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ഇരു ടീമുകൾക്കും ഇന്ന് ഒൻപതാമത്തെ മത്സരമാണ്. കഴിഞ്ഞ മത്സരത്തിലെ തോൽവിൽ നിന്നും കരകയറി മുന്പിലെത്താനുള്ള തീവ്ര ശ്രമം രാജസ്ഥാനിൽ നിന്നും ഇന്ന് പ്രതീക്ഷിക്കാം.

ഡൽഹിക്കെതിരായ പോരാട്ടത്തിൽ 13റൺസിനാണ് തോറ്റത്. 161റൺസ് വിജയ ലക്ഷ്യം മറികടക്കാനാകാതെ 148നു പുറത്തായി. മലയാളി താരം സഞ്ജു സാംസൺ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. ഇന്ന് മികച്ച ബാറ്റിങ്ങിലൂടെ താരം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ 6പോയിന്റുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. പഞ്ചാബുമായിട്ടുള്ള മത്സരത്തിലെ തോൽവിയുടെ ക്ഷീണം തീർക്കാനാകും കോഹ്ലിയും കൂട്ടരും രാജസ്ഥാനെതിരെ പോരാടുക. എട്ടു വിക്കറ്റിനാണ് പഞ്ചാബ് ജയിച്ചത്. നിലവിൽ 10പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സ്. രാജസ്ഥാന് 45ശതമാനവും, ബെംഗളൂരുവിന് 55ശതമാനവും വിജയ സാധ്യത പ്രവചിക്കുന്നു.

വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള തീവ്രശ്രമത്തിലാണ് ചെന്നൈ സൂപ്പർ കിങ്‌സ്. തുടർച്ചയായ തോൽവികൾക്ക് ശേഷം സൺറൈസേഴ്‌സ് ഹൈദെരാബാദുമായി നടന്ന കഴിഞ്ഞ മതസരത്തിൽ 20റൺസിനാണ് ജയിച്ചത്. ആറുപോയിന്റുമായി ആറാം സ്ഥാനത്തുള്ള ധോണിയും കൂട്ടർക്കും തുടർന്നുള്ള മത്സരങ്ങളിൽ വിജയിച്ചാൽ മാത്രമേ ഈ സീസണിൽ നിന്നും പുറത്താകാതെ മുന്നിലെത്താൻ സാധിക്കു. ഈ സീസണിലെ കരുത്തൻ ടീമുകളിൽ ഒന്നായ ഡൽഹി ക്യാപിറ്റൽസ് നഷ്ടപ്പെട്ട ഒന്നാം സ്ഥാനം മുംബൈ ഇന്ത്യൻസിൽ തിരിച്ചു പിടിക്കാനാകും ശ്രമിക്കുക. 12പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഡൽഹി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button