KeralaLatest NewsNews

ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍, അല്ലെങ്കില്‍ ഒന്ന് നോക്കിയാല്‍, ഒരു ഫോട്ടോഷൂട്ട് നടത്തിയാല്‍ കപ്പല് കയറി പോകുന്നതാണ് മലയാളിയുടെ വിശ്വ വിഖ്യാത സംസ്‌ക്കാരവും സദാചാര ബോധവുമെല്ലാം ; അഡ്വ. ശ്രീജിത്ത് പെരുമന

തിരുവനന്തപുരം : എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും വെഡിങ് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയും വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. നിരവധി പേരാണ് സദാചാരവാദികളായി രംഗത്തെത്തിയത്. ഫോട്ടോഷൂട്ടിലെ സദാചാര വാദികള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അഡ്വ.ശ്രീജിത്ത് പെരുമന. ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍, അല്ലെങ്കില്‍ ഒന്ന് നോക്കിയാല്‍, ഒരു ഫോട്ടോഷൂട്ട് നടത്തിയാല്‍ കപ്പല് കയറി പോകുന്നതാണ് മലയാളിയുടെ വിശ്വ വിഖ്യാത സംസ്‌ക്കാരവും സദാചാര ബോധവുമെല്ലാമെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കേരളം അനുഭവിക്കുന്ന ലൈംഗീക ദാരിദ്ര്യം തന്നെയാണ് സദാചാര പോലീസിങ്ങിലേക്ക് സംസ്ഥാനത്തെ നിയമപാലകരെപോലെയും കൊണ്ടുചെന്നെത്തിച്ചത്. പോലീസ് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയത് സദാചാര മുന്നറിയിപ്പ് അത്തരമൊരു ലൈംഗിക അരാജകത്വത്തിന്റെ ആകെത്തുകയാണ്. ആണും പെണ്ണും അവര്‍ കാമുകിയും കാമുകനും ആകട്ടെ, സുഹൃത്തുക്കളാകട്ടെ, സഹോദരീ സഹോദരനാകട്ടെ, ദമ്പതിമാരാകട്ടെ ആരുമായിക്കൊള്ളട്ടെ ഒരു പൊതു സ്ഥലത്തു സംസാരിച്ചതിരിക്കുന്നതോ, ഫോട്ടോഷൂട്ട് നടത്തുന്നതോ ചോദ്യം ചെയ്യാന്‍ സ്റ്റേറ്റിനോ അതിലെ ഫോഴ്‌സിനോ ഏതു നിയമമാണ് അനുവാദം നല്‍കിയിട്ടുള്ളതെന്ന് ശ്രീജിത്ത് ചോദിക്കുന്നു.

ശ്രീജിത്ത് പെരുമനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

സദാചാരക്കാരുടെ മാമാ പോലീസിംഗ് !

സമ്പൂര്‍ണ്ണ സാക്ഷരതാ എന്ന് കൊട്ടിഘോഷിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാട് എന്ന് കള്ളപ്പേരുണ്ടാക്കി മാര്‍ക്കറ്റ് ചെയുന്ന നാട്ടിലെ ആഗോള പ്രശ്‌നം ലിംഗമാണ്. മാറ് മറയ്ക്കാന്‍ സമരത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച് പ്രബുദ്ധ മലയാളക്കര ഇന്ന് എത്തി നില്‍ക്കുന്നത് സദാചാര റിപ്പബ്ലിക് എന്ന വേലിക്കെട്ടിലേക്കാണ്.

ചുംബനവും രതിയുമൊക്കെ അവിടെ നില്‍ക്കട്ടെ ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍, അല്ലെങ്കില്‍ ഒന്ന് നോക്കിയാല്‍, ഒരു ഫോട്ടോഷൂട്ട് നടത്തിയാല്‍ കപ്പല് കയറി പോകുന്നതാണ് മലയാളിയുടെ വിശ്വ വിഖ്യാത സംസ്‌ക്കാരവും സദാചാര ബോധവുമെല്ലാം. പൊതുവേ വലിയ വിശാലമനസ്‌ക്കാരനാണ് നമ്മള്‍ എന്നാണു നമ്മുടെ തന്നെയൊരു വെപ്പ്ഇ എങ്കിലും ടുങ്ങിയതും ദുര്‍ബലവും മലീമസവുമായ മനസ്സിനുടമകളും ഒളിഞ്ഞുനോട്ടിസം എന്ന ഞരമ്പ് രോഗത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ അടിമകളുമാണ് നമ്മള്‍ എന്നതാണ് യാഥാര്‍ഥ്യം.

തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ എന്ന വര്‍ണ്യത്തില്‍ ആശങ്ക ഉല്‍പ്രേക്ഷ അലങ്കൃതി സന്ദേഹം അതാണ് ലിംഗഭേദമന്യേ നാമനുഭവിക്കുന ലൈംഗിക അരാചകത്വത്തിന്റെ അടിസ്ഥാനം. സ്ത്രീയും പുരുഷനും ഒക്കെ ഈ ആധിയില്‍ തുല്യ പങ്ക് വഹിക്കുന്നു.

കേരളം അനുഭവിക്കുന്ന ലൈംഗീക ദാരിദ്ര്യം തന്നെയാണ് സദാചാര പോലീസിങ്ങിലേക്ക് സംസ്ഥാനത്തെ നിയമപാലകരെപോലെയും കൊണ്ടുചെന്നെത്തിച്ചത്. പോലീസ് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയത് സദാചാര മുന്നറിയിപ്പ് അത്തരമൊരു ലൈംഗിക അരാജകത്വത്തിന്റെ ആകെത്തുകയാണ്. ആണും പെണ്ണും അവര്‍ കാമുകിയും കാമുകനും ആകട്ടെ, സുഹൃത്തുക്കളാകട്ടെ, സഹോദരീ സഹോദരനാകട്ടെ, ദമ്പതിമാരാകട്ടെ ആരുമായിക്കൊള്ളട്ടെ ഒരു പൊതു സ്ഥലത്തു സംസാരിച്ചതിരിക്കുന്നതോ, ഫോട്ടോഷൂട്ട് നടത്തുന്നതോ ചോദ്യം ചെയ്യാന്‍ സ്റ്റേറ്റിനോ അതിലെ ഫോഴ്‌സിനോ ഏതു നിയമമാണ് അനുവാദം നല്‍കിയിട്ടുള്ളത് ? അതല്ലെങ്കില്‍ അവര്‍ പൊതു ശല്യമുണ്ടാക്കുകയോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ, മറ്റാരുടെയെങ്കിലും സ്വാതന്ത്രത്തെ ഹനിക്കുകയോ ചെയ്യണം എന്നാണു നിയമം പറയുന്നത്. നിയമം അനുശാസിക്കുന്നതിനപ്പുറം സദാചാര ക്‌ളാസുകള്‍ നനല്‍കാന്‍ പോലീസിനെ നിയോഗിക്കാന്‍ ഉത്തരവിട്ടത് ഏതു മഹാനായാലും അയാള്‍ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ‘തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ’ എന്ന തത്വത്തില്‍ വിശ്വസിക്കുന്നയാളായിരിക്കും.

ഒരു ആണും പെണ്ണും ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചാല്‍ അവര്‍ ഭാര്യ ഭര്‍ത്താക്കന്‍മാര്‍ അല്ലെങ്കില്‍ ‘ഇമ്മോറല്‍ ട്രാഫിക്ക്’ ആരോപിച്ച് കേസെടുക്കുകയും വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്ന ഇല്ലാത്ത നിയമം ഉള്ള നാടാണിത്. ഈ അപ്രഖ്യാപിത നിയമം ആണ് ആദ്യം മാറേണ്ടത്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഒന്നിച്ച് താമസിച്ചാല്‍, ഇനി അവര്‍ ശാരീരിക ബന്ധം പുലര്‍ത്തി എന്ന് തന്നെ ഇരിക്കട്ടെ, സ്റ്റേറ്റിന് ഇതില്‍ എന്താണ് കാര്യം. സ്ത്രീയുടെ കന്യാചര്‍മ്മത്തിന് കാവല്‍ നില്ക്കാന്‍ ഭരണ ഘടനയുടെ ഏത് വകുപ്പാണ് പോലീസിനെ അധികാരപ്പെടുത്തിയത്? ലൈംഗീകത ഒരു മഹാസംഭവമായി കൊണ്ട് നടക്കുന്നതാണ് നമ്മുടെ അടിസ്ഥാന പ്രശ്‌നം. അതിന് കേരളീയന്റെ മഹത്തായ സംസ്‌കാരം എന്ന ഓമനപ്പേരും.

കണ്ണടച്ച് ഇരുട്ടാക്കുകയാണ് നാം. മനുഷ്യ സഹചമായ ലൈഗീക ചോദനയെ മണിച്ചിത്ര താഴിട്ട് പൂട്ടി വെച്ച് സദാചാരം പ്രസംഗിക്കുന്ന വിഡ്ഡിത്വത്തിന് ലോകത്തെ ഒരു സംസ്‌കാരവും മതവും അരുനിന്നിട്ടില്ല .പകരം ലൈംഗീകതയെ ആസ്വാദ്യവും നിയന്ത്രണ വിധേയവുമാക്കുകയാണ് ചെയ്തത്.
സദാചാരത്തിന്റെ അപ്പോസ്തലന്മാരുടെ നാട്ടില്‍ അര്‍ദ്ധരാത്രി സൂര്യന്‍ ഉദിക്കാതിരിക്കാട്ടെ.

ചികിത്സ വേണ്ടത് മലയാളികളുടെ മനസിനാണ്… പാശ്ചാത്യ സംസ്‌കാരത്തിന്റെ അധിനിവേശവും, നമ്മുടെ പഴയ സംസ്‌കാരത്തിന്റെ ചില സങ്കല്‍പ്പങ്ങളുടെ നിലനില്‍പ്പും തമ്മിലുള്ള യുദ്ധം ….. സത്യത്തില്‍ അതാണു ഇവിടെ നടക്കുന്നത്…
അഡ്വ ശ്രീജിത്ത് പെരുമന

 

shortlink

Related Articles

Post Your Comments

Related Articles


Back to top button