KeralaLatest NewsIndiaNews

രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത് മോദി സര്‍ക്കാരിന്റെ എംഎസ്ഡിപി പദ്ധതിയില്‍ നിര്‍മിച്ച കെട്ടിടങ്ങൾ ഉൽഘാടനം ചെയ്യാൻ

ന്യൂദല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് വയനാട് എംപി രാഹുൽ ഗാന്ധി കേരളത്തിലെത്തും . മോദി സര്‍ക്കാരിന്റെ എംഎസ്ഡിപി പദ്ധതിയില്‍ നിര്‍മിച്ച മുണ്ടേരി സ്‌കൂളിലെ പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യാനാണ് രാഹുൽ എത്തുന്നത്.

Read Also : വീണ്ടും കലിപ്പ് ലുക്കിൽ മാസ്സ് എൻട്രിയുമായി മോഹൻലാൽ ; വീഡിയോ വൈറൽ ആകുന്നു

തിങ്കളാഴ്ച വൈകീട്ട് എത്തുന്ന രാഹുല്‍ മൂന്നുദിവസം വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തും. കൊറോണ കേരളത്തില്‍ വ്യാപിച്ചതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ കേരള സന്ദര്‍ശനമാണ് ഇത്.കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പദ്ധതിക്ക് ജില്ലാ കളക്ടര്‍ ഡോ: അദീല അബ്ദുളള അനുമതി നിഷേധിച്ചിരുന്നു. 1.20 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ പദ്ധതിക്കായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് 72 ലക്ഷവും കേരള സര്‍ക്കാര്‍ 48 ലക്ഷവുമാണ് മുടക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button