Latest NewsIndia

തെലങ്കാനയിലെ പേമാരി : മരണസംഖ്യ 50 കടന്നു , കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം

കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദുള്‍പ്പെടെ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.

ഹൈ​ദ​രാ​ബാ​ദ്:  നൂ​റ്റാ​ണ്ടി​ന്​ ശേ​ഷ​മു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ പ്ര​ള​യ​ത്തി​ലും അ​തി​െന്‍റ ദു​രി​ത​ങ്ങ​ളി​ലും മു​ങ്ങി ഹൈ​ദ​രാ​ബാ​ദ്. തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. മഴയെ തുടര്‍ന്നുള്ള അപകടങ്ങളില്‍പെട്ട് തെലങ്കാനയില്‍ ഇതുവരെ 50 പേര്‍ മരിച്ചു. ഹൈദരാബാദില്‍ മാത്രം 31 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഹൈദരാബാദ് നഗരത്തിലും, പരിസരപ്രദേശങ്ങളിലും വെള്ളം കയറി. തെലങ്കാനയില്‍ മാത്രം ഇതുവരെ 5000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായി എന്നാണ് സര്‍ക്കാര്‍ കണക്ക്.

കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദുള്‍പ്പെടെ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.ഹൈ​ദ​രാ​ബാ​ദി​ല്‍ മാ​ത്രം 19 പേ​ര്‍ മ​രി​ച്ചു. 12 പേ​രെ കാ​ണാ​നി​ല്ലെ​ന്നും​ റി​പ്പോ​ര്‍​ട്ടു​ണ്ട്​. അ​ല്‍ ജു​ബൈ​ല്‍ കോ​ള​നി, ന​ദീം കോ​ള​നി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലാ​ണ്. താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം പൂ​ര്‍​ണ​മാ​യി വെ​ള്ള​ത്തി​ലാ​യി.

11 മരണങ്ങളാണ് ഹൈദരാബാദില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 114 കോളനികളിലായി 20,540 ഓളം കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉടന്‍ 1350 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പ്രധാനമന്ത്രിക്ക് കത്തെഴുതി. ന്യൂനമര്‍ദ്ദം മുംബൈ – കൊങ്കണ്‍ മേഖലയില്‍ പ്രവേശിച്ചതോടെ മഹാരാഷ്ട്രയിലെ മുംബൈ പൂനെ, റായ്ഗഢ് മേഖലകളില്‍ കനത്ത മഴ അനുഭവപ്പെട്ടു.

മുംബൈ അടക്കമുള്ള നഗരങ്ങളില്‍ വെള്ളംകയറി.7.35 ലക്ഷം ഏക്കറോളം കൃഷി നശിച്ചു. കര്‍ഷകര്‍ക്ക് മാത്രം 2000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നിരവധി വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

read also: ഇന്ത്യ-പാക് ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് പാകിസ്താന്‍; പാകിസ്താനുമായി ഒരു ചർച്ച ആലോചിച്ചിട്ടു പോലുമില്ലെന്ന് ഇന്ത്യ

അതേസമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി ചന്ദ്രശേഖറ റാവു അടിയന്തിര ധനസഹായമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ വീടുകള്‍ പൂര്‍ണ്ണമായും നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ പുതിയ വീടുവെച്ചു നല്‍കും. ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button