ചെന്നൈ : ബന്ധുക്കള്‍ ജീവനോടെ മണിക്കൂറുകളോളം ഫ്രീസറില്‍ കിടത്തിയ വയോധികന്‍ മരിച്ചു. തമിഴ്നാട്ടിലെ സേലം ശൂരമംഗലം കന്തംപട്ടിയില്‍ എട്ടു മണിക്കൂറോളം ഫ്രീസറില്‍ കിടന്നതിനുശേഷം കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലസുബ്രഹ്മണ്യ കുമാര്‍ (70 ) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ബാലസുബ്രഹ്മണ്യത്തെ ബന്ധുക്കൾ ജീവനോടെ ഫ്രീസറിൽ വെച്ചത്. മൃതദേഹം സൂക്ഷിക്കുന്ന മൊബൈൽ മോർച്ചറിയിലായിരുന്നു ബാലസുബ്രഹ്മണ്യത്തെ ബന്ധുക്കൾ കിടത്തിയത്. രണ്ട് മണിക്കൂറിനു ശേഷം ഇയാൾ മരിക്കുമെന്ന് കരുതി ഫ്രീസറിൽ കയറ്റുകയായിരുന്നെന്ന വിചിത്ര മറുപടിയായിരുന്നു സംഭവത്തിൽ കുടുംബാംഗങ്ങൾ പറഞ്ഞത്.
മൊബൈൽ മോർച്ചറി വാടകയ്ക്ക് നൽകുന്ന കടക്കാരോട് ബാലസുബ്രഹ്മണ്യത്തിന്റെ വീട്ടുകാർ ഫ്രീസർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇവർ ഇത് എത്തിച്ചു നൽകുകയും ചെയ്തു. രണ്ടു ദിവസത്തിന് ശേഷം ഫ്രീസർ എടുക്കാനെത്തിയ കടക്കാരാണ് ഫ്രീസറിൽ കിടത്തിയിരുന്ന ബാലകൃഷ്ണൻ അനങ്ങുന്നതായി കണ്ടെത്തിയത്.
ഉടൻ തന്നെ കടക്കാരൻ പൊലീസിനെ വിവരം അറിയിച്ചു. പിന്നീട് നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബാലകൃഷ്ണന്റെ ബന്ധുക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവർക്ക് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായാണ് പൊലീസ് പറയുന്നത്.
Post Your Comments