ന്യൂഡൽഹി : റഫേൽ വിമാനങ്ങളുടെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിൽ അടുത്തമാസം എത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.റഫേൽ വിമാനങ്ങളുടെ രണ്ടാം ബാച്ചിനെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ വ്യോമസേനയും ആരംഭിച്ചിട്ടുണ്ട്.
Read Also : തെലങ്കാനയില്‍ ശക്തമായ മഴ : മരണസംഖ്യ 50 കടന്നു , കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം
നേരത്തെ റഫേലിന്റെ രണ്ടാം ബാച്ച് രാജ്യത്ത് എത്തിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ പ്രതിനിധികൾ ഫ്രാൻസിലേക്ക് പോയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അടുത്തമാസം തന്നെ കൂടുതൽ വിമാനങ്ങൾ എത്തുമെന്ന വാർത്തകൾ പുറത്തുവരുന്നത്. നാല് റഫേൽ വിമാനങ്ങളാണ് രണ്ടാമത്തെ ബാച്ചിൽ ഇന്ത്യയിൽ എത്തുക.
കഴിഞ്ഞ ജൂലൈ 29 നാണ് ആദ്യ റഫേൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തിയത്. അഞ്ച് വിമാനങ്ങളാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. പിന്നീട് സെപ്റ്റംബർ 10 ന് വിമാനങ്ങൾ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഔദ്യോഗികമായി വ്യോമസേനയ്ക്ക് കൈമാറി. ആകെ 36 വിമാനങ്ങൾക്കുള്ള 59,000 കോടി രൂപയുടെ കരാറിലാണ് ഇന്ത്യ ദസാൾട്ട് ഏവിയേഷനുമായി ഏർപ്പെട്ടിട്ടുള്ളത്.
Post Your Comments