ന്യൂഡൽഹി : സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാര തുക ഈ വർഷം തന്നെ നൽകുമെന്നറിയിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. സംസ്ഥാനങ്ങളുടെ വിഭവ സമാഹരണ കമ്മി പരിഹരിക്കാൻ 2021 ന് മുൻപായി 2.16 ലക്ഷം കോടി രൂപ നൽകുമെന്നാണ് ധനമന്ത്രി കത്തിൽ ഉറപ്പു നൽകി.
Read Also : മുൻ കേന്ദ്രമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംസ്ഥാനങ്ങൾക്ക് ഉണ്ടായിട്ടുള്ളത്. ഇതിന് ചെറിയ പരിഹാരമെന്ന നിലയിൽ അടുത്തിടെ 20,000 കോടി രൂപ സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്തവർഷത്തോടെ കൂടുതൽ സഹായം നൽകുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിരിക്കുന്നത്.
നഷ്ടപരിഹാര തുക നൽകുന്നതിനായി ഈ വർഷം 1.1 ലക്ഷം കോടി രൂപ കടമെടുക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ഈ തുക ജിഎസ്ടി നടപ്പാക്കുന്ന സമയത്ത് സംസ്ഥാനങ്ങൾക്ക് ഉണ്ടായ നഷ്ടം പരിഹരിക്കുമെന്നാണ് കേന്ദ്രം കണക്കാക്കുന്നത്.
Post Your Comments