
ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിൽ പ്രവേശിച്ചു . രോഗവിവരം ട്വിറ്ററിലൂടെ ഗുലാം നബി ആസാദ് തന്നെയാണ് അറിയിച്ചത്.
Read Also : ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് കൊറോണ വൈറസ് ബാധിച്ചതായി അഭ്യൂഹം
കൊറോണ പരിശോധന ഫലം പോസിറ്റീവ് ആയിരിക്കുന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വീട്ടിൽ നിരീക്ഷണത്തിൽ പ്രവേശിച്ചു . കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവർ ദയവായി കൊറോണ പ്രോട്ടോകോൾ പാലിക്കണം- ഗുലാം നബി ആസാദ് ട്വിറ്ററിൽ കുറിച്ചു.
രാജ്യത്ത് കൊറോണ ബാധിക്കുന്ന മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാണ് ഗുലാം നബി ആസാദ്. കഴിഞ്ഞ ദിവസം സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന മുലായം സിംഗ് യാദവിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുലാം നബി ആസാദിന് രോഗം ബാധിച്ചിരിക്കുന്നത്.
Post Your Comments