കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ പ്രത്യേക കോടതി ജഡ്ജിക്കെതിരെ പ്രോസിക്യൂഷൻ ഹര്‍ജി ഫയല്‍ ചെയ്തതിന് പിന്നാലെ ഇന്നത്തെ വിചാരണ നിര്‍ത്തിവെച്ചു. വിചാരണ മാറ്റുകയാണെന്നും മറ്റു കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.
കോടതിയില്‍നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ പ്രോസിക്യൂഷന് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
ഈ മാസം 14 ന് ശരത് ബാബു എന്ന സാക്ഷിയെ വിസ്തരിക്കുമ്പോഴാണ് അഭിപ്രായ വ്യത്യാസങ്ങളുടെ തുടക്കമെന്ന് പ്രോസിക്യൂഷൻ നൽകിയ ട്രാൻസ്ഫർ പെറ്റീഷനിൽ പറയുന്നു. വിചാരണയ്ക്കിടെ സ്പെഷ്യൽ പ്രോസിക്യൂട്ടറെയും പ്രോസിക്യൂഷനെയും അവഹേളിക്കുന്ന വിധം ന്യായാധിപ സംസാരിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഇരുവർക്കും എതിരെ ഉണ്ടായതായും പരാതിയുണ്ട്.
പ്രോസിക്യൂഷന് എതിരെ നടത്തിയ പരാമർശത്തിൻ്റെ അടിസ്ഥാനത്തിൽ നടിയെ ആക്രമിച്ച കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും വിചാരണക്കോടതിയെ അറിയിച്ചു. ഈ കോടതിയിൽ വിചാരണ നടന്നാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് കോടതിയുടെ നടപടിയെന്നാണ് സൂചന. ഇന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ എത്തിയിരുന്നില്ല.
Post Your Comments