
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കിയിരിക്കെ സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുതെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് പിഴയീടാക്കരുതെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് അദ്ദേഹം കത്തയച്ചു. ഇക്കാര്യത്തില്‍ എന്ത് നടപടിയെടുത്തുവെന്ന് നാളെ രാവിലെ 11 മണിക്ക് തന്നെ അറിയിക്കണമെന്നും ഗതാഗത വകുപ്പ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
മോട്ടോര്‍ വാഹന വകുപ്പിന് സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് പിഴ ഈടാക്കരുതെന്ന് നിര്‍ദ്ദേശം നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിട്ടും പിഴ ഈടാക്കുന്നുവെന്ന സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിന്‍ മേലാണ് ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍.
Post Your Comments