തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമുള്ളത്. കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത് എന്നാണ് പ്രാഥമിക വിവരം.
വൈകിട്ട് ആറ് മണിക്ക് ഹാജരാവാന്‍ അദ്ദേഹത്തിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. വ്യാഴാഴ്ച അദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എട്ടു മണിക്കൂറോളമാണ് ശിവശങ്കറിനെ ഇന്നലെ ഇ.ഡി. ചോദ്യം ചെയ്തത്.
Post Your Comments