ബെയ്‌ജിങ് : ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് കൊറോണ വൈറസ് ബാധിച്ചതായി അഭ്യൂഹം. ഇത് സംബന്ധിച്ച റിപോർട്ടുകൾ ചൈനീസ് മാധ്യമങ്ങൾ പുറത്ത്‌വിട്ടു .ഒക്ടോബർ 14 ന് ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷെൻഷെനിൽ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പരിപാടിയിൽ പങ്കെടുക്കവെ ഷി ജിൻപിംഗിന് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. പ്രസിഡന്റിന് പ്രസംഗത്തിലുടനീളം നിർത്താതെയുള്ള ചുമ ഉണ്ടായതായും ചൈനീസ് മാദ്ധ്യമങ്ങൾ പറയുന്നു. നിരന്തരമായ ചുമ മൂലം തടസ്സപ്പെട്ടതിനാൽ ജിൻപിംഗിനു പ്രസംഗം തുടരാനും കഴിഞ്ഞില്ല .
ചുമ ഒഴിവാക്കാൻ ജിൻപിംഗ് വെള്ളം കുടിച്ചുകൊണ്ടിരുന്നുവെങ്കിലും അതും ഫലവത്തായില്ലെന്ന് വിയോൺ ന്യൂസിൽ പറയുന്നു . പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയ സ്റ്റേറ്റ് ടിവി ക്യാമറ ഒടുവിൽ ചൈനീസ് പ്രസിഡന്റിനു സമീപത്ത് നിന്ന് മാറ്റിയെങ്കിലും ചുമയുടെ ശബ്ദം ക്യാമറയിൽ വ്യക്തമായി കേൾക്കാമായിരുന്നു.സദസ്സിൽ ഉണ്ടായിരുന്ന ആളുകൾ മാസ്ക് ധരിച്ചിരിക്കുമ്പോൾ ജിൻപിംഗ് മാസ്ക് ഇല്ലാതെയാണ് പരിപാടിയിൽ പങ്കെടുത്തത്.
Post Your Comments