റിയാദ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സൗദി അറേബ്യയിലെത്തി. ബുധനാഴ്ച വൈകിട്ടാണ് അദ്ദേഹം സൗദി തലസ്ഥാനമായ റിയാദിലെത്തിയത്. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, പൊതുനിക്ഷേപ ഫണ്ട് ഗവർണർ യാസർ ബിൻ ഉസ്മാൻ അൽറുമയാൻ, ചൈനയിലെ സൗദി അംബാസഡർ അബ്ദുറഹ്മാൻ ബിൻ അഹമ്മദ് അൽഹർബി, സൗദിയിലെ ചൈനീസ് അംബാസഡർ ചെൻ വീക്കിങ് എന്നിവർ ചേർന്നാണ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ചൈനീസ് പ്രസിഡന്റിനെ സ്വീകരിച്ചത്.
സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ചൈനീസ് പ്രസിഡന്റിന്റെ സൗദി സന്ദർശനം. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം സൗദിയിലെത്തിയത്. സൗദി അറേബ്യയും ചൈനയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും വിശിഷ്ടമായ പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിന് സന്ദർശനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ സാന്നിധ്യത്തിൽ ഇരു രാഷ്ട്രതലവന്മാർ ചേർന്ന സൗദി – ചൈനീസ് ഉച്ചകോടി നടക്കും. 11,000 കോടി റിയാലിന്റെ വിവിധ കരാറുകളിൽ ഉച്ചകോടിക്കിടെ ഒപ്പുവെക്കും.
Read Also: സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ ഒഴിവുകൾ: അപേക്ഷ സമർപ്പിക്കാം
Post Your Comments