ന്യൂ ഡൽഹി: കാൻസർ രോഗത്തിനെതിരെ വികസിപ്പിച്ച 2 ഡിഓക്സി–ഡി–ഗ്ലൂക്കോസ് ഓറൽ പൗഡർ(2ഡിജി) എന്ന മരുന്ന് കോവിഡ് ചികിത്സയിൽ ഫലപ്രദമെന്ന് പുതിയ കണ്ടെത്തൽ. കാൻസർ ബാധിച്ച കോശങ്ങളിലേക്കുള്ള ഗ്ലൂക്കോസ് വിതരണം തടഞ്ഞ് കാൻസർ ബാധിച്ച കോശങ്ങളെ നശിപ്പിക്കുകയാണ് 2ഡിജി ചെയ്യുന്നത്. ഈ മരുന്നാണ് ഇപ്പോൾ കോവിഡ് ചികിത്സയിലും പ്രതീക്ഷ നൽകുന്നത്.
40 പേരിൽ നടത്തിയ പ്രാഥമിക പഠനം വിജയകരമായി. കൂടുതൽ പേരിൽ നടത്തേണ്ട മൂന്നാംഘട്ട പരീക്ഷണത്തിനു നിർദേശിച്ചിരിക്കുകയാണ് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). മരുന്ന് ഉൽപാദനത്തിനും വിതരണത്തിനും അപേക്ഷ നൽകിയ ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് കമ്പനിയാണു മൂന്നാംഘട്ട പരീക്ഷണം നടത്തുക. അതേസമയം, കാൻസർ ചികിത്സയിലും ഈ മരുന്നിന് അന്തിമ അനുമതിയായിട്ടില്ല.
Post Your Comments