പാറ്റ്ന: മുതിര്‍ന്ന ജെഡിയു നേതാവും ബിഹാര്‍ മന്ത്രിയുമായ കപില്‍ ദിയോ കാമത്ത് (69) കോവിഡ് ബാധിച്ചു മരിച്ചു. പാറ്റ്നയിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബിഹാറില്‍ 10 വര്‍ഷം മന്ത്രിയായി. കഴിഞ്ഞ 40 വര്‍ഷമായി അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.
read also: സമാധാനക്കരാറുകള്‍ പാലിക്കാത്തതില്‍ താലിബാന് അമേരിക്കയുടെ മുന്നറിയിപ്പ്
കഴിഞ്ഞ ആഴ്ച കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തിങ്കളാഴ്ചയോടെ വഷളായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. കാമത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചിച്ചു.
Post Your Comments